
പുതിയ ഷൂസും ബാഗും ഒക്കെ വാങ്ങുമ്പോൾ ഒപ്പം ലഭിക്കുന്ന സിലിക്ക ജെല്ലിന്റെ പാക്കറ്റ് സാധാരണ ഗതിയില്‍ എന്ത് ചെയ്യും? എല്ലാവരും ഇതൊരു അസൗകര്യമാണെന്ന് കരുതി വലിച്ചെറിഞ്ഞു കളയുന്നതാണ് പതിവ്; ഇനി കളയാൻ വരട്ടെ, വെള്ളക്കടലാസില്‍ പൊതിഞ്ഞ ആ ചെറിയ പാക്കറ്റിൻ്റെ നിരവധി ഗുണങ്ങൾ അറിയാം!
കോട്ടയം: നമ്മള്‍ പുതിയ ഷൂസും ബാഗും ഒക്കെ വാങ്ങുമ്ബോള്‍ ഒപ്പം ലഭിക്കുന്ന സിലിക്ക ജെല്ലിന്റെ പാക്കറ്റ് സാധാരണ ഗതിയില്‍ എന്ത് ചെയ്യും.
എല്ലാവരും ഇതൊരു അസൗകര്യമാണെന്ന് കരുതി വലിച്ചെറിഞ്ഞു കളയുന്നതാണ് പതിവ്. വെള്ളക്കടലാസില്‍ പൊതിഞ്ഞ ആ ചെറിയ പാക്കറ്റിനെ കുറിച്ച് നമ്മള്‍ ഇനിയും മനസിലാക്കിയിരിക്കണം. എന്നാല്‍ സിലിക്കാ ജെല്‍ യഥാര്‍ത്ഥത്തില്‍ പുറമേ കാണുന്നതിനേക്കാള്‍ ഏറെ പ്രയോജനകരമാണ്. നമ്മുടെ വീടിന് ചുറ്റുമുള്ള നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇതിന് കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സിലിക്കാ ജെല്ലില്‍ വസ്തുക്കള്‍ ഉണങ്ങാന്‍ പ്രയോജനപ്പെടുന്ന സോളിഡ് സിലിക്കണ്‍ ഡൈ ഓക്സൈഡിന്റെ ചെറിയ കണികകള്‍ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് നാല്‍പ്പത് ശതമാനത്തോളം ജലം ആഗീരണം ചെയ്യാന്‍ കഴിയും. അത് കൊണ്ട് തന്നെ പാക്കറ്റുകള്‍ക്ക് ഉള്ളില്‍ ഇവ ഉണ്ടെങ്കില്‍ വെള്ളത്തില്‍ വീണാലും ഉളളിലുള്ള സാധനങ്ങളെ അത് ദോഷകരമായി ബാധിക്കില്ല. സിലിക്ക ജെല്ലിന് ഈര്‍പ്പത്തില്‍ നിന്ന് സാധനങ്ങളെ സംരക്ഷിക്കാനും വരണ്ടതാക്കാനും കഴിയും. കൂടാതെ അടുക്കള സിങ്ക്, ബാത്ത്റൂം കാബിനറ്റ് എന്നിവയിലെ പൂപ്പല്‍ തടയാന്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈയിടെ വ്യാപകമായ ഒരു ടിക്ക്ടോക്കില്‍ പറയുന്നത് അടുത്ത തവണ നിങ്ങള്‍ വാങ്ങുന്ന ഏതെങ്കിലും സാധനത്തിന് ഒപ്പം സിലിക്കാ ജെല്‍ പാക്കറ്റ് ഉണ്ടെങ്കില്‍ അത് വലിച്ചെറിയരുത് എന്നാണ്. കാരണം അവ വീണ്ടും ഉപയോഗിക്കുന്നതിന് പ്രായോഗികമായി നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. ഈര്‍പ്പം അടിഞ്ഞു കൂടുന്നത് തടയാന്‍ ഈ പാക്കറ്റുകള്‍ ഏറെ സഹായിക്കുന്നതായും വരണ്ടിരിക്കേണ്ട ഏത് സ്ഥലത്തും ഇവ ഉപയോഗിക്കാമെന്നും ടിക്ക്ടോക്ക് പറയുന്നു.
വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ഡ്രോയറുകളിലും ജനാലകള്‍ക്ക് സമീപവും ഈ പാക്കറ്റുകള്‍ വയ്ക്കുന്നത് പൂപ്പല്‍, ബാക്ടീരിയ എന്നിവയുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കും. സീല്‍ ചെയ്ത അന്തരീക്ഷത്തില്‍ 18 മാസം വരെ ഇവ കേടുകൂടാതെ നിലനില്‍ക്കും. സിലിക്കാ ജെല്ലിന്റെ ഉപയോഗം ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാല്‍ ഇത് കുട്ടികളില്‍ നിന്നും
വളര്‍ത്തുമൃഗങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തേണ്ടതാണ്.
കുട്ടികള്‍ക്ക് ഇവ ശ്വാസംമുട്ടല്‍ ഉണ്ടാക്കാന്‍ കാരണമാകും. പൂപ്പല്‍ഇല്ലാതാക്കുന്നതിന് ഒപ്പം തന്നെ തുരുമ്ബിനെ തടയാനും സിലിക്കാ ജെല്ലിന് കഴിയും. അതിനാല്‍ ടൂള്‍ബോക്സുകളില്‍ ഇത് ഉപയോഗിക്കാം. എന്നാല്‍ ആഭരണശാലകളില്‍ ഇവ ഉപയോഗിച്ചാല്‍ അവയില്‍ മങ്ങല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദുര്‍ഗന്ധം അകറ്റാനും ഇത് ഏറെ ഫലപ്രദമാണ്.