
കഠിനമായ ചുമയും ശ്വാസംമുട്ടലും; ഹൃദയാഘാതത്തിന്റെ നിശബ്ദ ലക്ഷണങ്ങൾ അവഗണിക്കരുത് ; ഈ സൂചനകൾ കൂടി ശ്രദ്ധിക്കുക…
സ്വന്തം ലേഖകൻ
ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് കാരണമാകുന്ന ഒന്നാണ് ഹൃദ്രോഗം. പ്രതിവര്‍ഷം ഏതാണ്ട് 1.7 കോടി ആളുകളാണ് ഹൃദയാഘാതവും പക്ഷാഘാതവും ബാധിച്ച് മരിക്കുന്നത്.
ഹൃദയത്തിന്റെ പേശികളിലേക്ക് ആവശ്യത്തിന് രക്തവും ഓക്സിജനും എത്താത്തതിനെ തുടര്‍ന്നാണ് ഹൃദയാഘാത സംഭവിക്കുന്നത്. രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോളും മറ്റ് വസ്തുക്കളുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. തുടര്‍ന്ന് ഹൃദയത്തിന്റെ പേശികള്‍ക്ക് ക്ഷതം സംഭവിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വാസംമുട്ടല്‍
ശ്വാസം മുട്ടലാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം. കിടക്കുമ്പോള്‍ ശരീരം ദ്രാവകങ്ങള്‍ ശരീരത്തിന്റെ പലഭാഗത്തേക്ക് നീക്കുന്നു. ഹൃദയത്തിനു തകരാറുള്ളവരില്‍ ഈ ദ്രാവകം ശ്വാസകോശത്തില്‍ കെട്ടിക്കിടന്ന് ശ്വാസംമുട്ടലുണ്ടാക്കും
അസാധാരണമായി വിയര്‍ക്കുക
അകാരണമായി രാത്രിയില്‍ വിയര്‍ക്കുന്നതും ഹൃദയാഘാതത്തിന്റെ സൂചനയാകാം
കഠിനമായ ചുമ
രാത്രിയില്‍ അസ്വാഭാവികമായി നിരന്തരം ചുമയ്‌ക്കുന്നതും ഹൃദയത്തിനു തകരാര്‍ സംഭവിച്ചതിന്റെ ഫലമാകാം. ഹൃദയത്തിന്റെ തകരാര്‍ ശ്വാസകോശത്തില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്നതിനു കാരണമായി ശ്വാസനാളിയെ ശല്യപ്പെടുത്തുന്നതാണ് ചുമയിലേക്ക് നയിക്കുന്നത്.
കാലുകളില്‍ നീര്‍ക്കെട്ട്
തകരാറിലായ ഹൃദയം ദ്രാവകങ്ങള്‍ മുകളിലേക്ക് പമ്പ് ചെയ്യാതിരിക്കുന്നത് ഇവ കാലുകളില്‍ കെട്ടിക്കിടക്കാന്‍ കാരണമാകാം. കാലുകളിലും കാല്‍മുട്ടിലും കാല്‍വണ്ണയിലുമൊക്കെ നീര്‍ക്കെട്ട് ഇത് മൂലം ഉണ്ടാകാം.
അമിതമായ കൂര്‍ക്കംവലി
സാധാരണ കൂര്‍ക്കം വലിയല്ല മറിച്ച് ഉറക്കത്തില്‍ ഇടയ്‌ക്ക് ശ്വാസം തന്നെ നിലച്ച് പോകുന്ന സ്ലീപ് അപ്‌നിയ ഹൃദയത്തിനും തകരാറുണ്ടാക്കാം.
ആരോഗ്യകരമായ ഭക്ഷണശീലം, ജീവിത ശൈലി മെച്ചപ്പെടുത്തുന്നതിലൂടെയും പുകവലി ഉപേക്ഷിക്കുന്നതിലൂടെയും ഇതിൽ 80 ശതമാനം മരണങ്ങളും ഒഴിവാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വ്യായാമം ശീലമാക്കുന്നതും കൃത്യമായ വൈദ്യ പരിശോധനയും ഹൃദ്രോഗികളിൽ ഗുണം ചെയ്യും. അമിതഭാരം ഹൃദ്രോഗ സാധ്യത വർധിപ്പിക്കും.