video
play-sharp-fill

നെഞ്ച്‌ വേദന മാത്രമല്ല, നിസ്സാരമായി നാം കാണാറുള്ള പല്ല്‌ വേദന പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം; കരുതൽ വേണം

നെഞ്ച്‌ വേദന മാത്രമല്ല, നിസ്സാരമായി നാം കാണാറുള്ള പല്ല്‌ വേദന പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം; കരുതൽ വേണം

Spread the love

പലപ്പോഴും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പായി നാം കരുതുന്നത്‌ നെഞ്ച്‌ വേദന പോലുള്ള ലക്ഷണങ്ങളാണ്‌. എന്നാല്‍ ഇത്‌ മാത്രമല്ല, നിസ്സാരമായി നാം ചിലപ്പോള്‍ കാണാറുള്ള പല്ല്‌ വേദന പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന്‌ മുന്നോടിയായി വരാമെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു.

ഹൃദയത്തിലേക്കും പല്ലുകളിലേക്കുമുള്ള നാഡീവ്യൂഹ പാതകള്‍ ഒന്നു തന്നെയാണെന്നതാണ്‌ ഇതിന്‌ കാരണം. വേഗസ്‌ നേര്‍വ്‌ എന്ന ഈ നാഡീപാത കഴുത്തിലൂടെയാണ്‌ കടന്നു പോകുന്നത്‌. അതിനാല്‍ ഇതിനെ ബാധിക്കുന്ന ഹൃദയാഘാതം പോലുള്ള സംഗതികള്‍ പല്ലിനും വേദനയുണ്ടാക്കാം.

പല്ലിന്‌ പുറമേ കൈകള്‍, പുറം, താടി, അടിവയര്‍ എന്നിവിടങ്ങളിലും ഹൃദയാഘാതത്തിന്‌ മുന്നോടിയായി വേദന അനുഭവപ്പെടാമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കുത്തുന്ന പോലത്തെ വയര്‍ വേദന, ഓക്കാനം, നെഞ്ചെരിച്ചില്‍ എന്നിവയും ഹൃദയാഘാത ലക്ഷണങ്ങളായി കരുതപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേകിച്ച്‌ കാരണമൊന്നുമില്ലാത്ത അമിതമായ വിയര്‍ക്കല്‍, ക്ഷീണം എന്നിവയും ഹൃദയത്തിന്റെ നില തൃപ്‌തികരമല്ലെന്ന സൂചന നല്‍കുന്നു. എന്നാല്‍, യാതൊരു ലക്ഷണങ്ങളും ഇല്ലാതെ തന്നെ പെട്ടെന്ന്‌ ഹൃദയാഘാതം ചിലരില്‍ വരാറുണ്ട്‌. സൈലന്റ്‌ മയോകാര്‍ഡിയല്‍ ഇസ്‌കീമിയ എന്നാണ്‌ ഈ നിശ്ശബ്ദ ഹൃദയാഘാതത്തെ വിളിക്കുന്നത്‌. ഇസിജി, എക്കോകാര്‍ഡിയോഗ്രാം പോലുള്ള പരിശോധനകളിലൂടെ ഇവ കണ്ടെത്താന്‍ സാധിക്കും.