സ്വന്തം ലേഖകന്‍
വരാണസി: പക്ഷികള്‍ക്ക് തീറ്റ കൊടുത്തതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനെതിരെ കേസ്സെടുക്കാന്‍ സാദ്ധ്യത. പക്ഷിപ്പനി വ്യാപകമായി പടര്‍ന്ന്പിടിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചാവും കേസ് രജിസ്റ്റര്‍ ചെയ്യുക.
വരാണസിയില്‍ ബോട്ട് യാത്രക്കിടെ പക്ഷികള്‍ക്ക് കൈവള്ളയില്‍ തീറ്റ നല്‍കിയതാണ് പ്രശ്നമായത്. തീറ്റ നല്‍കുന്ന ദൃശ്യം ധവാന്‍ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. ധവാന്‍ സഞ്ചരിച്ച ബോട്ടിന്റെ ഉടമക്കെതിരേയും കേസ്സെടുക്കാന്‍ സാധ്യതയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷിപ്പനി പടരുന്നതിനാല്‍ മനുഷ്യര്‍ പക്ഷികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്ന നിയമം ഉത്തര്‍പ്രദേശില്‍ കര്‍ശനമായിരിക്കുകയാണ്. നിയമവിരുദ്ധ കാര്യങ്ങള്‍ പ്രശസ്തരായവര്‍ ചെയ്യുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി നിരവധി ആളുകള്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഉരേന്ത്യയിലെ ആറു സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി വ്യാപകമായിരിക്കുകയാണ്.