റിട്ട.എസ്.ഐയുടെ മരണം: പൊലീസിനെ ചതിച്ചത് മലയാള മനോരമ; കുറ്റവാളിയെന്ന് തെളിയും മുൻപ് അയൽവാസിയുടെ പേരും വിവരങ്ങളും അടക്കം നൽകി മലയാള മനോരമ പൊലീസിനെ പ്രതിസന്ധിയിലാക്കി; പ്രതിയ്ക്ക് രക്ഷപെടാൻ പഴുതൊരുക്കിയതും മലയാള മനോരമ

റിട്ട.എസ്.ഐയുടെ മരണം: പൊലീസിനെ ചതിച്ചത് മലയാള മനോരമ; കുറ്റവാളിയെന്ന് തെളിയും മുൻപ് അയൽവാസിയുടെ പേരും വിവരങ്ങളും അടക്കം നൽകി മലയാള മനോരമ പൊലീസിനെ പ്രതിസന്ധിയിലാക്കി; പ്രതിയ്ക്ക് രക്ഷപെടാൻ പഴുതൊരുക്കിയതും മലയാള മനോരമ

ക്രൈം ഡെസ്‌ക്

കോട്ടയം: റിട്ട.എസ്.ഐയുടെ മരണത്തിൽ പ്രതിയെന്ന് സംശയിച്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ച അയൽവാസിയെ പ്രതിയാക്കി മലയാള മനോരമ നടത്തിയ നീക്കം പൊലീസിനെ പ്രതിസന്ധിയിലാക്കി. തേർഡ് ഐ ന്യൂസ് ലൈവ് അടക്കമുള്ള മറ്റെല്ലാ മാധ്യമങ്ങളും അറസ്റ്റ് രേഖപ്പെടത്തും മുൻപ് പ്രതിയുടെ പേരും വിവരവും നൽകരുതെന്ന മാധ്യമപ്രവർത്തനത്തിന്റെ ബാലപാഠം ഓർമ്മിച്ച് അയൽവാസി എന്നു മാത്രമാണ് നൽകിയത്. എന്നാൽ, മലയാള മനോരമ ഇയാളുടെ പേരും വിലാസവും എല്ലാ വിവരങ്ങളും നൽകി. ഇത് അക്ഷരാർത്ഥത്തിൽ പൊലീസ് സേനയെ പോലും ഞെട്ടിച്ചു.

പ്രതിയെന്നു പറയുന്ന വ്യക്തി സാമൂഹ്യ വിരുദ്ധനും അൽപസ്വൽപം ക്രിമിനൽ സ്വഭാവവുമുള്ളയളാണെന്ന് നാട്ടുകാരുടെ മൊഴിയിൽ നിന്നു തന്നെ വ്യക്തമാണ്. ഇത്തരത്തിൽ സ്വഭാവ വൈകൃതങ്ങളുള്ള ആളെ പൊലീസ് ശാസത്രീയ മാർഗങ്ങളിലൂടെ ചോദ്യം ചെയ്യുകയാണ് രീതി. എന്നാൽ, എസ.ഐ കൊല്ലപ്പെടട കേസിലെ പ്രതിയെ 24 മണിക്കൂർ പോലും തിരച്ച് കസ്റ്റഡിയിൽ സൂക്ഷിക്കാൻ പൊലീസിനു സാധിച്ചില്ല. മലയാള മനോരമയിൽ പ്രതിയുടെ പേരും വിവരവും വിലാസവും അടക്കമുള്ളവ പ്രത്യേകക്ഷപ്പെട്ടതോടെ സ്വാഭാവികമായും പ്രതിയെ 24 മണിക്കൂറിനു ശേഷം അറസ്റ്റ് ചെയ്യുകയോ, ജാമ്യത്തിൽ വിടുകയോ ചെയ്യേണ്ട സ്ഥിതിയിൽ പൊലീസ് എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യമായ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാതിരിക്കുന്നതിനാൽ ഇയാളെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ 24 മണിക്കൂറിനു ശേഷം പൊലീസിനു സാധിക്കുകയില്ല. ഇതോടെ പ്രതിയെന്ന് സംശയിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്ത അയൽവാസിയുടെ അഭിഭാഷകൻ സ്‌റ്റേഷനിൽ എത്തുകയും, ഇയാളെ പിന്നീട് വിളിക്കുമ്പോൾ വരാം എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ വിട്ടയക്കുകയുമായിരുന്നു.

നാഴികയ്ക്ക് നാൽപ്പത് വട്ടവും പൊലീസിനെ വിമർശിക്കുന്ന മലയാള മനോരമയാണ് കേസ് അന്വേഷിക്കാൻ 24 മണിക്കൂർ പോലും പൊലീസിനു നൽകാതെ പ്രതിയുടെ പേരും വിവരവും പുറത്ത് വിട്ടത്.