video
play-sharp-fill
ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ കുത്തിക്കൊല്ലാൻ ശ്രമം ; കാമുകൻ അറസ്റ്റിൽ

ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ കുത്തിക്കൊല്ലാൻ ശ്രമം ; കാമുകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കല്ലമ്പലം: ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിയുടെ കാമുകൻ അറസ്റ്റിൽ.

തിരുവനന്തപുരം കല്ലമ്പലത്ത് മണമ്പൂർ ആദിയൂർ ശിവക്ഷേത്രത്തിനു സമീപം സിമി ഭവനിൽ സിജു(35)ആണ് അറസ്റ്റിലായത്. കല്ലമ്ബലം പൊലീസ് ആണ് സിജുവിനെ അറസ്റ്റുചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവറിയാതെ ഭാര്യയുമായി ചങ്ങാത്തം സ്ഥാപിക്കുകയും തുടർന്ന് അവിഹിത ബന്ധത്തിലേർപ്പെടുകയും ചെയ്തതിനെ ചോദ്യം ചെയ്തപ്പോൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. അക്രമത്തിൽ പരിക്കേറ്റ യുവതിയുടെ ഭർത്താവ് ഇപ്പോൾ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവറായ സിജു നേരത്തെ പിടിച്ചുപറിക്കേസിലും പ്രതിയാണ്.