play-sharp-fill
രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ നേരത്തെ തിരിച്ചറിയാം ; ശരീരം നൽകുന്ന സൂചനകൾ അവ​ഗണിക്കരുത്

രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ നേരത്തെ തിരിച്ചറിയാം ; ശരീരം നൽകുന്ന സൂചനകൾ അവ​ഗണിക്കരുത്

ലക്ഷണങ്ങള്‍ പലപ്പോഴും പ്രകടിപ്പിക്കാത്തതു കൊണ്ടാണ് കൊളസ്‌ട്രോളിനെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്. കൊഴുപ്പ് അടങ്ങിയ ഭക്ഷണരീതി, അലസമായി ജീവിതം തുടങ്ങിയ ജീവിതശൈലിയാണ് പലപ്പോഴും രക്തത്തില്‍ കൊളസ്ട്രോളിന്‍റെ അളവ് വര്‍ധിപ്പിക്കുന്നത്. രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോള്‍ തിരിച്ചറിയുന്നതിന് ശരീരം നല്‍കുന്ന ഈ സൂചനകള്‍ അവഗണിക്കരുത്.

മഞ്ഞ നിറത്തിലുള്ള തടിപ്പ്

കണ്ണിനും സന്ധികള്‍ക്കും ചുറ്റും ഒരു തടിപ്പ് പ്രത്യക്ഷപ്പെടാം. സാന്തേലാസ്മ പാല്‍പെബ്രറം എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. മഞ്ഞ നിറത്തില്‍ പള്‍പ്പ് നിറഞ്ഞ ചെറിയ കുമിളകള്‍ കണ്‍പോളകളില്‍ കാണപ്പെടാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷീണം, മരവിപ്പ്

അമിതമായ ക്ഷീണം ഉണ്ടാകുന്നത് ശ്രദ്ധിക്കണം. ഉയര്‍ന്ന കൊളസ്‌ട്രോള്‍ നേരിട്ട് ശരീരത്തില്‍ ക്ഷീണമുണ്ടാക്കില്ലെങ്കിലും രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് രക്തയോട്ടം കുറയ്ക്കും. തുടര്‍ന്ന് അമിതമായി ക്ഷീണം തോന്നുകയും കൈകളിലും കാലുകളിലും മരവിപ്പ് അനുഭവപ്പെടുകയും ചെയ്യും.

നെഞ്ച് വേദന

സ്റ്റെപ്പുകള്‍ കയറുമ്പോള്‍ അല്ലെങ്കില്‍ അത്തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനിടെ നേരിയ തോതില്‍ നെഞ്ച് വേദന, ശ്വാസതടസ്സം തുടങ്ങിവയുണ്ടെങ്കില്‍ അത് നിസാരമാക്കരുത്. ഇത് ഒരു പക്ഷെ ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ സൂചനയാണ്.

ചര്‍മം

കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മത്തില്‍ പലയിടത്തും ചൊറിച്ചിലും ചുവന്ന പാടുകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

കുടുംബ പാരമ്പ്യം

കൊളസ്‌ട്രോള്‍ ഉള്ള കുടുംബ പാരമ്പ്യമാണ് നിങ്ങളുടെതെങ്കില്‍ ലക്ഷണങ്ങളില്ലെങ്കില്‍ പോലും ഇടയ്ക്ക് കൊളസ്‌ട്രോള്‍ പരിശോധിക്കാന്‍ മറക്കരുത്. ഇത്തരത്തില്‍ ഉണ്ടാകുന്ന കൊളസ്ട്രോളിനെ ഫാമിലിയില്‍ ഹൈപ്പര്‍ കൊളസ്‌ട്രോലേമിയ എന്നാണ് വിളിക്കുന്നത്.