play-sharp-fill
അർദ്ധരാത്രിയിൽ നടുറോഡിൽ മാലിന്യം തള്ളിയ സോഫ്റ്റ്‌വെയർ എഞ്ചിനിയർക്ക് കടുത്ത പിഴ

അർദ്ധരാത്രിയിൽ നടുറോഡിൽ മാലിന്യം തള്ളിയ സോഫ്റ്റ്‌വെയർ എഞ്ചിനിയർക്ക് കടുത്ത പിഴ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് മ്യൂസിയം ആർകെവി റോഡിൽ രാത്രി മാലിന്യമിട്ട സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് പിഴ വിധിച്ച് നഗരസഭ. ഇയാളിൽ നിന്ന് പിഴയായി 5500 രൂപയാണ് ഈടാക്കിയത്.

രാത്രി 12.30ഓടെ മാലിന്യവുമായി എത്തിയപ്പോഴാണ് നഗരസഭയുടെ സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. റോഡിൽ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് നഗരസഭയുടെ
നേതൃത്വത്തിൽ ഇവിടെ ശുചീകരിച്ച് പൂന്തോട്ടം നട്ടുപിടിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നും മാലിന്യം നിക്ഷേപിക്കുന്നത് പതിവായതോടെയാണ് രാത്രി പരിശോധന കർശനമാക്കിയത്.