video
play-sharp-fill

സിദ്ധരാമയ്യ നയിക്കും; ഡികെ ഏക ഉപമുഖ്യമന്ത്രി; ലോക്‌സഭ തെരഞ്ഞെടുപ്പു വരെ പിസിസി അധ്യക്ഷന്‍; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

സിദ്ധരാമയ്യ നയിക്കും; ഡികെ ഏക ഉപമുഖ്യമന്ത്രി; ലോക്‌സഭ തെരഞ്ഞെടുപ്പു വരെ പിസിസി അധ്യക്ഷന്‍; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രഖ്യാപിച്ചു.

സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും,ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി ആകുമെന്നും സംഘടനാ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡികെ ശിവകുമാർ മാത്രമായിരിക്കും ഉപമുഖ്യമന്ത്രി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പു വരെ ശിവകുമാർ കർണാടക പിസിസി അധ്യക്ഷനായും തുടരുമെന്ന് കെസി വേണുഗോപാൽ അറിയിച്ചു. ബംഗലൂരുവിൽ ശനിയാഴ്ച ഉച്ചയ്ക്ക് സത്യപ്രതിജ്ഞ നടക്കുമെന്നും വേണുഗോപാൽ അറിയിച്ചു.

ടേം വ്യവസ്ഥയില്ലെന്നും വേണുഗോപാൽ പറഞ്ഞു. സിദ്ധരാമയ്യ വളരെ അനുഭവസമ്പത്തുള്ള നേതാവാണ്.
വിശ്രമമില്ലാതെ അദ്ദേഹം പ്രവർത്തിച്ചു. ഡി കെ ശിവകുമാർ കർണാടകയിൽ കോൺഗ്രസിന്റെ വലിയ മുതൽക്കൂട്ടാണ്.താഴേത്തട്ടുമുതൽ പ്രവർത്തിച്ചു വന്ന നേതാവാണ്.

കെഎസ് യു, യൂത്ത് കോൺഗ്രസ് തുടങ്ങിയവയിലൂടെ പ്രവർത്തിച്ചു വന്ന നേതാവാണ്. സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടുണ്ട്. അതിലെന്താണ് തെറ്റ്. അവർക്ക് അതിന് യോഗ്യതയുണ്ട്. പാർട്ടി അന്തിമ തീരുമാനം എടുത്തപ്പോൾ ശിവകുമാർ അതിനോട് യോജിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും അതുകൊണ്ടുതന്നെ എല്ലാവരുടേയും അഭിപ്രായങ്ങൾ വിശദമായി സമയമെടുത്തതെന്നും കെ സി വേണുഗോപാൽ കേട്ടതുകൊണ്ടാണ് കർണാടകയിലെ സർക്കാർ രൂപീകരണത്തിന്പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സമാനമനസ്കരായ എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കളെയും ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രിയിൽ തീരുമാനമെടുത്തതോടെ, പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സിദ്ധരാമയ്യയുടെ വീടിനു മുന്നിൽ ആഘോഷിക്കുകയാണ് പ്രവർത്തകർ.

Tags :