
സിദ്ദിഖിന്റെ കൊലപാതകം; ഷിബിലിയും ഫര്‍ഹാനയും കടക്കാന്‍ ശ്രമിച്ചത് ജംഷഡ്‌പൂരിലേയ്ക്ക്; സാഹസികമായി പിടികൂടിയത് ചെന്നെെ ആര്‍പിഎഫ് സംഘം
സ്വന്തം ലേഖിക
കോഴിക്കോട്: ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശി സിദ്ദിഖിനെ (58) കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഷിബിലിയും ഫര്‍ഹാനയും പിടിയിലായത് ചെന്നെെയില്‍ നിന്ന് ജംഷഡ്‌പൂരിലേയ്ക്ക് കടക്കുന്നതിനിടെ.
കഴിഞ്ഞ ദിവസം രാത്രി ചെന്നെെ എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ ആര്‍ പി എഫ് സംഘം കസ്റ്റഡിയിലെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഗ്മൂറില്‍ നിന്ന് ജംഷഡ്‌പൂര്‍ ടാറ്റാ നഗര്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള ട്രെയിനില്‍ പോകാനായിരുന്നു പ്രതികളുടെ പദ്ധതി. എഗ്മൂറിലെ വെയിറ്റിംഗ് റൂമില്‍ ട്രെയിനിനായി കാത്തിരിക്കുകയായിരുന്ന ഇരുവരെയും ആര്‍ പി എഫ് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.
സിദ്ദിഖിനെ കാണാതായ സംഭവത്തില്‍ ഷിബിലിനും ഫര്‍ഹാനയ്ക്കും പങ്കുണ്ടെന്ന് തിരൂര്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മൊബെെല്‍ ലോക്കേഷൻ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ചെന്നെെയിലേയ്ക്ക് കടന്നതായി കണ്ടെത്തിയത്.
പിന്നാലെ ഇന്നലെ വെെകിട്ട് 5.45ഓടെ ഇതുസംബന്ധിച്ച് തിരൂര്‍ പൊലീസ് ചെന്നെെ എഗ്മൂറിലെ ആര്‍ പി എഫിന് വിവരം നല്‍കി. തുടര്‍ന്ന് ആര്‍ പി എഫ് സംഘം നടത്തിയ പരിശോധനയിലാണ് രാത്രി ഏഴുമണിയോടെ ഇരുവരെയും പിടികൂടിയത്. ഇന്ന് രാവിലെ പത്തുമണിയോടെ ആര്‍ പി എഫ് സംഘം രണ്ടുപ്രതികളെയും തിരൂര്‍ പൊലീസിന് കെെമാറുകയായിരുന്നു.