‘വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേര്‍പാടുകള്‍… അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ…. സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’ നേർന്ന് മമ്മുട്ടി; ഒരുപാട് ചിരിപ്പിക്കുകയും കണ്ണു നനയിപ്പിക്കുകയും ആരോടും ശത്രുത കാണിക്കാത്ത മനുഷ്യന്‍; ആഡംബരങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി സാധാരണ ജീവിതം നയിച്ച പ്രിയ സംവിധായകൻ സിദ്ദിഖിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാലും; തീരാനോവിൽ സിനിമാ ലോകം…..

Spread the love

സ്വന്തം ലേഖിക

കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി നടൻ മമ്മൂട്ടിയുടെ കുറിപ്പ്.

‘വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേര്‍പാടുകള്‍… അതുണ്ടാക്കുന്ന നിസ്സിമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ…. സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി’ എന്നാണ് മമ്മൂട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്. തന്റെ അടുത്ത സുഹൃത്തായിരുന്ന സിദ്ദിഖിന്റെ മരണത്തില്‍ മമ്മൂട്ടി കനത്ത സങ്കടത്തില്‍ ആണ്. അടുത്തിടെ ഇന്നസെന്റും കെപിഎസി ലളിതയും അടക്കമുള്ള കലാകാരന്മാര്‍ മണ്‍മറഞ്ഞിരുന്നു. ഇവര്‍ക്ക് പിന്നാലെ സിദ്ദിഖും വിട്ടകന്നപ്പോള്‍ കടുത്ത സങ്കടമാണ് മമ്മൂട്ടി തന്റെ വളരെ ചുരുങ്ങിയ വാക്കുകളിലൂടെ പങ്കുവയ്ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലര്‍ത്തിയ, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി ജീവിച്ചിരുന്നയാളാണ് സംവിധായകൻ സിദ്ദിഖ് എന്നാണ് മോഹൻലാല്‍ സിദ്ദിഖിനെ അനുസ്മരിച്ചത്.

സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തരുതെന്ന് ഓര്‍മ്മിപ്പിച്ചു, ഉയരങ്ങളില്‍ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകര്‍ഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷക ലക്ഷങ്ങള്‍ കാത്തിരുന്നു. സിദ്ദിഖ് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതല്‍ അവസാന ചിത്രമായ ബിഗ് ബ്രദറില്‍ വരെ അഭിനയിക്കാൻ തനിക്ക് ഭാഗ്യം ലഭിച്ചുവെന്നും ഫേസ്‌ബുക്ക് പോസ്റ്റില്‍ മോഹൻലാല്‍ കുറിച്ചു.