ചൊവ്വ വൈകിട്ടോടെ ആശുപത്രിയിലെത്തി; സിദ്ദിഖിന്റെ കുടുബാംഗങ്ങളെ കണ്ടു; ഒരിക്കലും സംഭവിക്കരുതെന്ന് ആഗ്രഹിച്ചത് അധികം വൈകാതെയുണ്ടായി; അവസാന നിമിഷങ്ങളിലും ഒപ്പം; ഉള്ളം തകര്‍ന്ന്‌ നടൻ ലാല്‍……!

Spread the love

സ്വന്തം ലേഖിക

കൊച്ചി: സങ്കടങ്ങളുടെ കടലിരമ്പം ഉള്ളിലടക്കി ലാല്‍.

സ്വന്തം പേരിലും ജീവിതത്തിലും ഒപ്പമുണ്ടായിരുന്ന ആത്മസുഹൃത്തിന്റെ വേര്‍പാടില്‍ ലാല്‍ ഉരുകയായിരുന്നു.
ചൊവ്വ വൈകിട്ടോടെ ആശുപത്രിയിലെത്തി. സിദ്ദിഖിന്റെ കുടുബാംഗളെ കണ്ടു. ആശുപത്രിയിലുണ്ടായിരുന്ന ചലച്ചിത്രമേഖലയിലെ സഹപ്രവര്‍ത്തകരോട് സംസാരിച്ചു. ഇടക്ക് ആശുപത്രിയില്‍ നിന്നും പുറത്തേക്ക് പോയെങ്കിലും മടങ്ങിയെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരിക്കലും സംഭവിക്കരുതെന്ന് ആഗ്രഹിച്ചത് അധികം വൈകാതെയുണ്ടായി. ലാലിന്റെ ഉള്ളം നുറുങ്ങി.

രാത്രി 9.15ന് സിദ്ദിഖിന്റെ മരണം അറിയിക്കാൻ ബി ഉണ്ണികൃഷ്ണനൊപ്പം ലാലും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഉണ്ണികൃഷ്ണൻ സംസ്കാര വിവരങ്ങളടക്കം നല്‍കുന്നത് നിശബ്ദനായി കേട്ടുനിന്നു.

ശേഷം വീണ്ടും ആശുപത്രിക്ക് അകത്തേക്ക്. ഇരുവര്‍ക്കും പുറമേസംവിധായകരായ ലാല്‍ജോസ്, നടന്മാരായ ദിലീപ്, റഹ്മാൻ, സിദ്ദിഖ്, ടിനിടോം ഉള്‍പ്പെടെ ചലച്ചിത്ര മേഖലയിലെ ആശുപത്രിയിലെത്തിയിരുന്നു.

കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഒരുഘട്ടത്തില്‍ സിദ്ദിഖിന്റെ നില ഗുരുതരാണെന്ന് അറിഞ്ഞതോടെ ചലച്ചിത്ര ലോകവും ആസ്വാദകരും ആശങ്കയിലായി. എന്നാല്‍ പിന്നീട് നിലമെച്ചപ്പെട്ടതോടെ ആശങ്കവഴിമാറി.

രോഗത്തെ അതിജീവിച്ച്‌ സിദ്ദീഖ് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായി. അതിനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. ഇതിനിടയിലാണ് വില്ലനായി ഹൃദയാഘാതമുണ്ടായത്. ഉള്ളം തുറന്ന് ചിരിപ്പിച്ച പ്രിയസംവിധായകന്റെ വേര്‍പാടില്‍ തേങ്ങുകയാണ് ആസ്വാദകര്‍.