സിദ്ദിഖ് വീണ്ടും അമ്മയെ നയിക്കുമെന്ന് സുരേഷ് ഗോപി: കുറ്റം തെളിയുംവരെ ആരോപണ വിധേയര്‍ മാത്രം: പുതിയ ഭാരവാഹികളെ കണ്ടെത്താന്‍ താന്‍ നീക്കം തുടങ്ങിയതായി താരം
കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രാജിവെച്ചൊഴിഞ്ഞ അഭിനേതാക്കളുടെ കമ്മിറ്റിയെ തിരിച്ചു കൊണ്ടുവരണമെന്ന് അമ്മയുടെ യോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി.
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും.
സിദ്ദിഖ് അടക്കമുള്ളവര്‍ സംഘടനയിലേക്ക് തിരികെ വരും. കുറ്റം തെളിയും വരെ അവര്‍ ആരോപണവിധേയര്‍ മാത്രമെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. അമ്മയില്‍ പുതിയൊരു കമ്മിറ്റി വരും. ഇന്ന് അതിനുള്ള തുടക്കം കുറിച്ചിട്ടുണ്ട്. ഇനി ഉത്തരവാദപ്പെട്ടവര്‍ വരട്ടെ- സുരേഷ് ഗോപി പറഞ്ഞു.
പ്രശ്‌നങ്ങളെത്തുടര്‍ന്ന് കമ്മിറ്റി രാജിവെക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അതൊക്കെ അവിടെ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മോഹന്‍ലാല്‍ തന്നെ ആയിരിക്കുമോ വീണ്ടും വരിക എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് താരസംഘടന പൊതുപരിപാടി സംഘടിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചതോടെ ‘അമ്മ’ സംഘടനയുടെ നേതൃത്വത്തില്‍ ഒരു പരിപാടിയും നടന്നിരുന്നില്ല. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദീഖ് രാജി വച്ചതിനു പിന്നാലെയാണ് പതിനേഴംഗ എക്‌സിക്യൂട്ടീവ് ഒന്നടങ്കം ഒഴിഞ്ഞത്. അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് സംഘടനയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.
സംഘടനയുടെ നിയമാവലിപ്രകാരം നിലവിലുള്ള എക്‌സിക്യൂട്ടീവിലെ അംഗങ്ങള്‍ തന്നെയാകും അഡ്‌ഹോക് കമ്മിറ്റിയിലും ഉണ്ടാകുക. 2 മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ ‘അമ്മ’ കണ്ടെത്തുമെന്ന് അറിയിച്ചിരുന്നു.