
സിദ്ധാർഥന്റെ മരണം: പൂക്കോട് വെറ്ററിനറി സർവകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്പെൻഡ് ചെയ്‌ത് വൈസ് ചാൻസലർ
സ്വന്തം ലേഖകൻ
പൂക്കോട്: സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി സർവകലാശാല ഡീനിനെയും ട്യൂട്ടറെയും സസ്പെൻഡ് ചെയ്‌ത് വൈസ് ചാൻസലർ.
കോളജ് ഡീൻ എം.കെ.നാരായണനും അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥനും കാരണം കാണിക്കൽ നോട്ടീസിനു നൽകിയ മറുപടി വൈസ് ചാൻസലർ തള്ളിയിരുന്നു.
വിഷയത്തിൽ വീഴ്ച്‌ച പറ്റിയില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. ഇരുവരുടെയും വിശദീകരണം വിസി തള്ളി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരണം അറിഞ്ഞതിനു പിന്നാലെ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്‌തുവെന്നുമാണ് ഇരുവരും പറയുന്നത്. എന്നാൽ സാധ്യമായതെല്ലാം ചെയ്തെന്ന മറുപടി തൃപ്തികരമല്ലെന്നാണ് വിസിയുടെ നിലപാട്.
Third Eye News Live
0