സിദ്ധാർത്ഥന്റെമരണം: സിബിഐ അന്വേഷണം: മുഖ്യമന്ത്രി ഉറപ്പു നല്കി: 5 വർഷത്തിനുള്ളിൽ കോളജിൽ നടന്ന മരണങ്ങളും അന്വേഷണ പരിധിയിൽ വേണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം

Spread the love

സ്വന്തം ലേഖകൻ
വയനാട് :പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ . സിബിഐ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. സിദ്ധാർത്ഥന്റെ മരണത്തിലെ സംശയങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചു.

video
play-sharp-fill

മുഖ്യമന്ത്രിയുടെ നിലപാടിൽ വിശ്വാസമുണ്ടെന്ന് പിതാവ് പറഞ്ഞു. അഞ്ചുവർഷത്തിനുള്ളിൽ കോളേജിൽ നടന്ന മരണങളിൽ അന്വേഷണം വേണം. ഡീൻ, അസിസ്റ്റന്റ് വാർഡൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു

. പുതിയ അന്വേഷണം ഇപ്പോൾ പ്രഖ്യാപിക്കുമെന്ന് അറിയില്ല. ഇന്ന് രാവിലെയാണ് സിദ്ധാർത്ഥന്റെ കുടുംബം മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
ഇതിനിടെ ഈ കേസിൽ അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group