
നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു; വിടവാങ്ങിയത് ‘ബാലികാ വധു’വിലൂടെ പ്രിയങ്കരനായ പ്രതിഭ; ഉറങ്ങുന്നതിന് മുന്‍പ് ചില മരുന്നുകള്‍ കഴിച്ച സിദ്ധാര്‍ഥ് പിന്നീട് എഴുന്നേറ്റില്ല; ഹൃദയാഘാതമെന്ന് ആശുപത്രി വൃത്തങ്ങള്‍
സ്വന്തം ലേഖകന്‍
മുംബൈ: ബിഗ് ബോസ് പതിമൂന്നാം സീസണിലെ വിജയിയും ബോളിവുഡ് നടനുമായ സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതം മൂലം മരിച്ചു. 40 വയസ്സായിരുന്നു. ഉറങ്ങുന്നതിന് മുന്‍പ് ചില മരുന്നുകള്‍ കഴിച്ച സിദ്ധാര്‍ഥ് പിന്നീട് എഴുന്നേറ്റില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അമ്മയും രണ്ടു സഹോദരിമാരും അടങ്ങുന്നതാണ് സിദ്ധാര്‍ഥിന്റെ കുടുംബം. ഷോബിസില്‍ മോഡലായാണ് സിദ്ധാര്‍ഥ് ശുക്ല തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.
2008ല്‍ ‘ബാബുല്‍ കാ ആങ്കന്‍ ചൂട്ടെ നാ’ എന്ന ഹിന്ദി ടിവി ഷോയിലൂടെയാണ് സിദ്ധാര്‍ത്ഥ് ശുക്ല അഭിനയരംഗത്തെത്തിയത്. അതിനുശേഷം ‘ആഹാത്’, ‘ലവ് യു സിന്ദഗി’, ‘സിഐഡി’ തുടങ്ങിയ ഷോകളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ജനപ്രിയ സീരിയലായ ‘ബാലിക വധു’വില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സിദ്ധാര്‍ത്ഥ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബുല്‍ ക ആംഗ്ന ചുട്ടി ന എന്ന ടെലിവിഷന്‍ ഷോയിലെ അഭിനയത്തിലൂടെയാണ് ഇദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റിയത്. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ ഷോകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2014ലാണ് ബിഗ് ബോസ് 13-ാം സീസണില്‍ പങ്കെടുക്കുകയും വിജയിയാകുകയും ചെയ്തത്. കരണ്‍ ജോഹര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സഹനടനായി അഭിനയിച്ചാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.