video
play-sharp-fill

സിദ്ധാര്‍ത്ഥിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം; മാര്‍ച്ച്‌ 2 ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും

സിദ്ധാര്‍ത്ഥിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം; മാര്‍ച്ച്‌ 2 ന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും

Spread the love

വയനാട്: മാർച്ച്‌ 2 ശനിയാഴ്ച കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ.

പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലുള്ള പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആണ് പ്രതിഷേധം. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തും.

എസ്‌എഫ്ഐ എന്ന കിരാത സംഘടനയുടെ ക്രൂരതയുടെ പേരില്‍ നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്. സിദ്ധാർത്ഥിനെ മരണത്തിലേക്ക് തള്ളിവിട്ട യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശക്തമായ ശിക്ഷ നല്‍കണമെന്നും ടി.യു.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. കൊലപാതകം ആത്മഹത്യയാക്കി മാറ്റിയെന്നും പ്രതികളെ കല്‍പ്പറ്റ സി പി ഐ എം ഓഫീസില്‍ സംരക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോട്ടില്‍ കൊലപാതകമാണ് എന്ന സൂചന വ്യക്കമായി നല്‍കുന്നുണ്ട്. കേരളത്തിലെ കലായങ്ങളെ മാർക്സിസ്റ്റ് പാർട്ടി ഗുണ്ടാ കേന്ദ്രങ്ങള്‍ ആക്കുകയാണ്.