video
play-sharp-fill

മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും ; സിദ്ധിഖിനെ കണ്ടെത്താനുള്ള ഊർജിത നീക്കവുമായി പ്രത്യേക അന്വേഷണസംഘം

മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും ; സിദ്ധിഖിനെ കണ്ടെത്താനുള്ള ഊർജിത നീക്കവുമായി പ്രത്യേക അന്വേഷണസംഘം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി :മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ നടന്‍ സിദ്ധിഖിനെ കണ്ടെത്താനുള്ള ഊർജിത നീക്കവുമായി പ്രത്യേക അന്വേഷണസംഘം. സിദ്ധിഖിനെ സഹായിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളുടെ മൊഴിയെടുത്തു.

ഒളിവിൽ കഴിയുന്ന സിദ്ധിഖിനെ സഹായിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മകൻ ഷഹീൻ്റെ രണ്ടു സുഹൃത്തുക്കളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയത്. നാദിൻ ബക്കർ, പോൾ ജോയ് മാത്യു എന്നിവരെയാണ് കൊച്ചിയിലെ അന്വേഷണസംഘത്തിന്റെ ഓഫീസിൽ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു എന്ന് ചൂണ്ടികാട്ടി നാദിൻ ബക്കറിൻ്റെയും, പോൾ ജോയ് മാത്യുവിൻ്റെയും കുടുംബങ്ങൾ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചിരുന്നു. എന്നാൽ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം അന്വേഷണസംഘം ഭീഷണിപ്പെടുത്തിയെന്ന് സിദ്ദിഖിന്റെ മകൻ ആരോപിച്ചു. മുൻകൂർ ജാമ്യ ഹാർജി നാളെ പരിഗണിക്കാനിരിക്കെ ഒളിവിൽ കഴിയുന്ന സിദ്ധിഖിനെ എത്രയും വേഗം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പ്രത്യേക അന്വേഷണസംഘം.