
സ്വന്തം ലേഖിക
കൊച്ചി: കത്തിനില്‍ക്കെ പിരിയുന്ന സംവിധായകൻ ഇരട്ടകള്‍.
അതും രണ്ടുംപേരും സ്വയം തീരുമാനിക്കുന്നു. യാതൊരു ഗോസിപ്പിനും ഇടകൊടുക്കാതെ അവര്‍ പിരിയുന്നു. അതിന്റെ കാരണം എന്തെന്ന് ഇനിയും അവര്‍ വെളിപ്പെടുത്തിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വന്തം ഭാര്യമാരില്‍ നിന്നുപോലും ആ ആത്മാര്‍ഥ സുഹൃത്തുക്കള്‍ അത് മറച്ചുവെച്ചു. സാധാരണ പിരിഞ്ഞാല്‍ പിന്നെ ചെളിവാരിയെറിയലാണ് നാം കാണാറുള്ളത്. പക്ഷേ ലാലും, സിദ്ധിഖും അപ്പോഴും അടുത്ത കൂട്ടുകാരനായി. സിദ്ദിഖിന്റെ ആദ്യ പടത്തിന് ലാല്‍ പ്രൊഡ്യൂസറായി.
മരണംവരെ അവര്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി. മാന്നാര്‍ മത്തായി സ്പീക്കിങ്ങ് എന്ന റാംജിറാവിന്റെ രണ്ടാം ഭാഗത്തിനും മറ്റും ഒന്നിച്ച് കഥയും തിരക്കഥയും എഴുതി. മരണംവരെ ഇണപിരിയാത്ത സുഹൃത്തുക്കളായി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സൗഹൃദമായിരുന്നു സിദ്ദിഖിന്റെയും ലാലിന്റെയും. ഇന്നും അവര്‍ പിരിഞ്ഞതിന്റെ കാരണം ആര്‍ക്കും അറിയില്ല. അവര്‍ അത് പുറത്ത് പറഞ്ഞിട്ടുമില്ല.
69കാരനായ സിദ്ധിഖും 64കാരനായ ലാലും, നാലുപതിറ്റാണ്ടോളം കാത്തുവെച്ചത് കലര്പ്പിലാത്ത സൗഹൃദമായിരുന്നു. കൊച്ചിയിലെ പുല്ലേപ്പടിയില്‍ നിന്നാണ് സിദ്ധീഖും ലാലും ഒരുപോലെ വളര്‍ന്നത്. സിദ്ദിഖ് കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ എത്തിയതോടെ നാടകത്തിലും മറ്റും സജീവമായി. അന്ന് ഉസ്മാൻ എന്ന സുഹൃത്തായിരുന്നു മിമിക്രി പരിപാടികളില്‍ ഒപ്പമുണ്ടായിരുന്നത്.
ഡിഗ്രിക്ക് ഒപ്പം പുല്ലേപ്പടി ദാറുല്‍ ഉലും സ്കൂളില്‍ ക്ലര്‍ക്കായും സിദ്ദിഖ് ജോലി ചെയ്തിരുന്നു. ഉസ്മാന് ശേഷമാണ് മറ്റൊരു പുല്ലേപ്പടിക്കാരൻ കൂട്ടായി എത്തുന്നത്. അതാണ് മൈക്കിള്‍ ലാല്‍. എന്ത് പറഞ്ഞാലും കൗണ്ടര്‍ അടിക്കുന്നതുകൊണ്ട് പുല്ലേപ്പടി കൗണ്ടര്‍ ടീംസ് എന്നായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്.
മിമിക്രിയുമായി രാത്രി ഉത്സവപ്പറമ്പിലും, പള്ളിപ്പെരുന്നാളിലുമൊക്കെ ഇവര്‍ എത്തി. അങ്ങനെയാണ് സിദ്ധിഖും ലാലും തമ്മിലെ സൗഹൃദം ദൃഢമാവുന്നത്. ഇവരുടെയും മിമിക്രിയുമായുള്ള ഊര് ചുറ്റല് കണ്ട ലാലിന്റെ അപ്പൻ മൈക്കിളാണ് ഇരുവരോടും കലാഭവനില്‍ ചേരാൻ നിര്‍ദേശിക്കുന്നത്. ലാലിന്റെ ചേരാൻ നിര്‍ദേശിക്കുന്നത്. ലാലിന്റെ അപ്പൻ കലാഭവനിലെ തബല ആര്‍ട്ടിസ്റ്റുമായിരുന്നു. അങ്ങനെ അന്നത്തെ മിമിക്രിക്കാരുടെ സ്വപ്നഭൂമിയായ കലാഭവനില്‍ സിദ്ധിഖും ലാലും എത്തിപ്പെട്ടു. തന്നെ ഈ നിലയില്‍ എത്തിച്ചതിനുള്ള കടപ്പാണ് അദ്ദേഹം പലപ്പോഴും കൊടുക്കുന്നത് കലാഭവനും, അതിന്റെ ആത്മാവായ ആബേലച്ചനും തന്നെയാണ്.
82ലാണ് ഇവര്‍ കലാഭവനില്‍ എത്തുന്നത്. അൻസാര്‍, പ്രസാദ്, കലാഭവൻ റഹ്മാൻ, സിദ്ധീഖ്, ലാല്‍, സൈനുദ്ദീൻ, എന്നിവര്‍ ചെയ്യുന്ന മിമിക്രി കേരളം മുഴുവൻ ഹിറ്റായ കാലം. പുതിയ പുതിയ നമ്പറുകളുമായി അവര്‍ കേരളം മുഴുവൻ ചിരിപ്പിച്ചു. അങ്ങനെ ഉണ്ടായ പുതിയ കലാരൂപമാണ് മിമികസ് പരേഡ്. അതിന്റെ സ്ക്രിപ്റ്റ് പൂര്‍ണ്ണമായും സിദ്ധിഖും ലാലുമായിരുന്നു. അങ്ങനെ സാമ്പ്രദായികമായി മിമിക്രിയില്‍ അവര്‍ വൻ മാറ്റങ്ങള്‍ വരുത്തി. അതും ജനം ഏറ്റെടുത്തു.
പക്ഷേ ഒരു വര്‍ഷം കഴിഞ്ഞതോടെ സിദ്ദിഖ് കലാഭവനില്‍ നിന്ന് ഇറങ്ങി. അവിടെ സഹപ്രവര്‍ത്തകരുമായി ഉണ്ടായ ചില പ്രശ്നങ്ങള്‍ തന്നെ തളര്‍ത്തിയെന്നും ലാല്‍ മാത്രമാണ് തന്റെ കൂടെ നിന്നത് എന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് ഫാസിലിന്റെ ശിഷ്യരായി ഇരുവരും സിനിമയില്‍ എത്തുന്നത്. ഡ്രാഫ്റ്റ്മാനായ ലാലും അവധിയെടുത്താന് സിനിമക്കായി എത്തിയത്.