video
play-sharp-fill

Friday, May 23, 2025
HomeUncategorizedമോഹൻലാലിന്റെ കയ്യിൽ നിന്നും ഇടിവാങ്ങുന്ന രംഗം; ആർക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തി നടൻ സിദ്ധിഖ്

മോഹൻലാലിന്റെ കയ്യിൽ നിന്നും ഇടിവാങ്ങുന്ന രംഗം; ആർക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തി നടൻ സിദ്ധിഖ്

Spread the love


സ്വന്തം ലേഖകൻ

മോഹൻലാൽ ആരാധകരുടെ ഇഷ്ടചിത്രമാണ് രാവണപ്രഭു. മംഗലശ്ശേരി നീലകണ്ഠന്റെ മകൻ കാർത്തികേയന്റെ കഥപറഞ്ഞ രാവണപ്രഭുവിൽ സിദ്ധിക്കിന്റെ പൊലീസ് കഥാപാത്രം മോഹൻലാലിനെ മെരുക്കാൻ സ്വയം ഇറങ്ങുമ്പോൾ ഇടിവാങ്ങുന്ന രംഗം ആരാധകർ ഏറെ ആവേശത്തോടെ സ്വീകരിച്ച രംഗങ്ങളിൽ ഒന്നാണ്. ‘ഗപ്പ് ഒന്നും കിട്ടിയില്ല’ എന്ന ഡയലോഗും നടു റോഡിൽ നടക്കുന്ന ഫൈറ്റും മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങളിൽ ഒന്നാണ്. ഈ രംഗത്തെ പറ്റി പ്രേക്ഷകർക്ക് ഇതുവരെ അറിയാത്ത കാര്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സിദ്ധിഖ്. ‘അന്ന് പീറ്റർ ഹെയ്ൻ ഇത്ര ബ്രഹ്മാണ്ഡ മാസ്റ്ററായിട്ടില്ല. പലരുടെയും അസിസ്റ്റന്റായിരുന്നു. ആ സീൻ എങ്ങനെ എടുത്തെന്നും എത്ര എളുപ്പത്തിൽ തീർന്നുവെന്നും എനിക്കറിയില്ല.’ സിദ്ദീഖ് പറഞ്ഞു. അതെന്റെ തുടക്കമായിരുന്നുവെന്ന് പീറ്റർ ഹെയ്‌നും പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments