സിദ്ദിഖിൻ്റെ മകൻ്റെ സുഹൃത്തുക്കളെ 8 മണിക്കൂര്‍ ചോദ്യം ചെയ്തു, യുവാക്കളെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ചതോടെ സുഹൃത്തുക്കളെ വിട്ടയച്ചു

Spread the love

 

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പോലീസ് കസ്റ്റഡിയിലെടുത്തു. നാഹി, പോള്‍ എന്നിവരെയാണ് തൈക്കൂടത്തെയും മറൈൻ ഡ്രൈവിലെയും ഫ്ലാറ്റുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

 

സിദ്ദിഖിൻ്റെ കേസ് അന്വേഷിക്കുന്ന എസ്‌ഐടിയാണ് സിദ്ദിഖിൻ്റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയില്‍ ഇവരുടെ വീടുകളിലെത്തിയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

 

തുടർന്ന് കോസ്റ്റല്‍ എസ്‌.പിയുടെ ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്യുകയായിരുന്നു. ഇവരെ മൊഴിയെടുക്കാനാണ് കൊണ്ടുവന്നതെന്നും നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചെന്നും എസ്‌ഐടി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതിനിടെ രണ്ട് യുവാക്കളെയും കാണാനില്ലെന്ന് കാണിച്ച് ഇവരുടെ കുടുംബങ്ങള്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഇതേക്കുറിച്ച്‌ അറിയില്ലെന്നായിരുന്നു കമ്മീഷണർ പറഞ്ഞത്. ഇതോടെ യുവാക്കളെ തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കാൻ കുടുംബം നീക്കം നടത്തുമ്പോഴാണ് എസ്‌ഐടി യുവാക്കളെ വിട്ടയക്കുകയാണെന്ന് വ്യക്തമാക്കിയത്.