play-sharp-fill
വെറ്റിനറി സർവകലാശാല വിദ്യാർഥിയുടെ മരണം: ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണം,  ജാ​ഗ്രതകുറവുണ്ടായി, സംസ്ഥാന സർക്കാറിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

വെറ്റിനറി സർവകലാശാല വിദ്യാർഥിയുടെ മരണം: ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപണം, ജാ​ഗ്രതകുറവുണ്ടായി, സംസ്ഥാന സർക്കാറിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്‍റെ മരണത്തെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി. എന്നാൽ, സംസ്ഥാന സർക്കാറിന് വീഴ്ചയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സി.ബി.ഐക്ക് അന്വേഷണം കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കാണ് ജാഗ്രതക്കുറവ് ഉണ്ടായത്. സിദ്ധാർഥിന്‍റെ കുടുംബം ആവശ്യപ്പെട്ടപ്പോൾ തന്നെ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


സിദ്ധാർഥിന്‍റെ മരണം സി.ബി.ഐക്ക് കൈമാറുന്നതിൽ വീഴ്ച വരുത്തിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ടി. സിദ്ധീഖ് ആരോപിച്ചു. ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ നേതൃത്വം നൽകുമോ എന്നും സിദ്ധീഖ് ചോദിച്ചു. ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, കേസ് സി.ബി.ഐക്ക് വിടണോ ഇല്ലയോ എന്നതാണ് പ്രശ്നമെന്നും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിദ്ധാർഥിന്‍റെ മാതാവിന്‍റെ പരാതി പിതാവാണ് നേരിട്ട് കൈമാറിയത്. കേസ് സി.ബി.ഐക്ക് വിടണമെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. മാതാപിതാക്കളുടെ അഭിപ്രായ പ്രകാരം സി.ബി.ഐക്ക് വിടാമെന്ന് താൻ അവരെ അറിയിച്ചുവെന്നും പറഞ്ഞു.

അന്നേദിവസം തന്നെ അന്വേഷണം സി.ബി.ഐക്ക് കൈമാറി ഉത്തരവിറക്കി. ഏതാനും ഉദ്യോഗസ്ഥർ രണ്ടോ മൂന്നോ ദിവസം വൈകിപ്പിച്ചത് വഴി അന്വേഷണം അട്ടിമറിക്കാൻ സാധിക്കുമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. അട്ടിമറിച്ചുവെന്നത് വെറും പ്രചാരണം മാത്രമാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതോടെ അവരെ സസ്പെൻഡ് ചെയ്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.