കേരള സര്‍ക്കാര്‍ സിഡ്‌കോയില്‍ സ്ഥിര ജോലി; പത്താം ക്ലാസും, ഐ.ടി.ഐയും ഉള്ളവര്‍ക്ക് വമ്പന്‍ അവസരം; അപേക്ഷ നവംബര്‍ 30 വരെ

Spread the love

തിരുവനന്തപുരം: ചെറുകിട വ്യവസായ വികസന വകുപ്പിന് കീഴില്‍ സ്ഥിര ജോലി നേടാന്‍ അവസരം. കേരള സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SIDCO) യില്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.

video
play-sharp-fill

യോഗ്യരായവര്‍ക്ക് കെപിഇഎസ്‌ആര്‍ബി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

അവസാന തീയതി നവംബര്‍ 30

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

സിഡ്‌കോയില്‍ സിഎന്‍സി ഓപ്പറേറ്റര്‍. ആകെയുള്ള 03 ഒഴിവുകളിലേക്ക് സ്ഥിര നിയമനമാണ് നടക്കുക.

കാറ്റഗറി നമ്ബര്‍: 151/2025

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25770 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

40 വയസിനുള്ളില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.

യോഗ്യത

പത്താം ക്ലാസ് വിജയം. ടര്‍ണര്‍/ മെഷീനിസ്റ്റ് ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.

സിഎന്‍സി മെഷീന്‍ ഉപയോഗിച്ച്‌ ജോലി ചെയ്തുള്ള അഞ്ച് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.

ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ സിഎന്‍സി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷ ഫീസ്

300 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ 75 രൂപ അടച്ചാല്‍ മതി.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ & റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. റിക്രൂട്ട്‌മെന്റ് പേജില്‍ സിഡ്‌കോ നിയമനങ്ങളുടെ നോട്ടിഫിക്കേഷന്‍ ലഭ്യമാണ്. അത് വായിച്ച്‌ സംശയങ്ങള്‍ തീര്‍ക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ ബട്ടണ്‍ ഉപയോഗിച്ച്‌ അപേക്ഷിക്കാം.

അപേക്ഷ നവംബര്‍ 30 ന് മുന്‍പായി നല്‍കണം.

അപേക്ഷ: https://kpesrb.kerala.gov.in/?p=2143