video
play-sharp-fill

ബൈക്കിന് സൈഡ് നല്‍കിയില്ല: യുവാവിനും സഹോദരിക്കും നടുറോഡില്‍ ക്രൂരമർദ്ദനം

ബൈക്കിന് സൈഡ് നല്‍കിയില്ല: യുവാവിനും സഹോദരിക്കും നടുറോഡില്‍ ക്രൂരമർദ്ദനം

Spread the love

കോഴിക്കോട്: ബൈക്കിന് സൈഡ് നല്കിയില്ലെന്നാരോപിച്ച് യുവാവിനും സഹോദരിക്കും ക്രൂര മർദ്ദനം. ഈങ്ങാപ്പുഴയില്‍ നടുറോഡില്‍ വച്ചാണ് റഫീഖ് എന്നയാൾ ഇരുവരെയും ആക്രമിച്ചത്. ഇയാള്‍ക്കെതിരെ താമരശേരി പൊലീസ് കേസെടുത്തു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചെലവൂരിലെ ജോലിസ്ഥലത്ത് നിന്ന് സഹോദരിയെ കൂട്ടി ബൈക്കില്‍ പുതുപ്പാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു യുവാവ്. ഈങ്ങാപ്പുഴ പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് റഫീക്ക് എന്നയാള്‍ ഇവരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്.

ബൈക്ക് റോഡിനരികിലേക്ക് നിര്‍ത്തി എന്തിനാണ് അസഭ്യം പറഞ്ഞതെന്ന് യുവാവ് ചോദിച്ചതോടെ റഫീക്ക് തന്‍റെ ബൈക്കില്‍ നിന്ന് ഇറങ്ങി ക്രൂരമായ മര്‍ദ്ദനം തുടങ്ങി. യുവാവിനെ ചവിട്ടി താഴേയിട്ടു. ബൈക്കും യുവാവും മറിഞ്ഞ് വീഴുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ശരീരമാസകലം പരുക്കേറ്റ യുവാവ് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group