“സഹോദരനല്ലേയെന്ന് കോടതി”മറ്റുള്ളവരുടെ ബാധ്യതകൾ ഏറ്റെടുക്കണ്ട ആവശ്യം തനിക്കില്ലായെന്ന് നടൻ പ്രഭു

Spread the love

സഹോദരന്റെ കടബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നും തനിക്ക് അതിന്റെ ആവശ്യമില്ലെന്നും നടൻ പ്രഭു.ഇതോടൊപ്പം ബംഗ്ലാവിന്റെ ഭാഗം കണ്ടുകെട്ടാനുള്ള കോടതി ഉത്തരവ് പിൻവലിക്കണമെന്നും നടൻ ആവശ്യപ്പെട്ടു.

video
play-sharp-fill

സഹോദരങ്ങൾ തമ്മിലുള്ള ധാരണപ്രകാരം ‘അണ്ണൈ ഇല്ലം’ബംഗ്ലാവിന്റെ ഉടമ താനാണെന്നും രാംകുമാറിനു സ്വത്തിൽ അവകാശമില്ലാത്തതിനാൽ അദ്ദേഹത്തിന്റെ ബാധ്യത തന്റെ സ്വത്തുമായി ബന്ധിപ്പിക്കാനാകില്ലെന്നും പ്രഭു നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

മൂത്ത സഹോദരനും ഭാര്യയും മകനും ചേർന്നു സിനിമാ നിർമാണത്തിനായി വായ്പ്പയെടുത്ത തുക തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട കേസിൽ, ടി നഗറിൽ ശിവാജി ഗണേശന്റെ പേരിലുണ്ടായിരുന്ന ബംഗ്ലാവിന്റെ നാലിലൊരു ഭാഗം കണ്ടുകെട്ടാനുള്ള ഉത്തരവിനെതിരെ പ്രഭു നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാംകുമാർ താങ്കളുടെ സഹോദരനല്ലേയെന്നും ഒരുമിച്ചല്ലേ ജീവിക്കുന്നതെന്നും വായ്പ തിരിച്ചടച്ച ശേഷം രാംകുമാറിൽനിന്നു തുക തിരിച്ചു വാങ്ങിക്കൂടേയെന്നും ഇന്നലെ ഹർജി പരിഗണിക്കുന്നതിനിടെ കോടതി പ്രഭൂവിനോട് ചോദിച്ചിരുന്നു.സഹോദരൻ പലരിൽ നിന്നും കടം വാങ്ങിയിട്ടുണ്ടെന്നും അതിനാൽ നിർദേശം അംഗീകരിക്കാൻ ആവില്ലെന്നും പ്രഭു മറുപടി നൽകി.