എലിവിഷം കഴിച്ച ബേഡകം അഡീഷണല്‍ എസ്ഐ വിജയൻ മരിച്ചു; ആത്മഹത്യക്ക് പിന്നില്‍ സിപിഎം സമ്മര്‍ദ്ദമെന്ന് കോണ്‍ഗ്രസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിന് എതിരെ കള്ള കേസെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചതില്‍ മനം നൊന്താണ് ആത്മഹത്യയെന്ന് ആരോപണം
കാസർകോട്: സിപിഎം-കോണ്‍ഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ നിർബന്ധിതനായതോടെ എലിവിഷം കഴിച്ച എസ്ഐ മരിച്ചു.
ബേഡകം പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ കോളിച്ചാല്‍പാടിയിലെ വിജയനാണ്(49) മരിച്ചത്. മാനടുക്കം പാടിയില്‍ സ്വദേശിയാണ്.
ശനിയാഴ്ച വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ആത്മഹത്യയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗലാപുരം ആശുപത്രിയിലായിരുന്ന വിജയനെ സ്ഥിതി ഗുരുതരമായതിനാല്‍ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.എം ഉനൈസിനെതിരെ സി പി.എം നേതാക്കളുടെയും മേലുദ്യോഗസ്ഥരുടെയും സമ്മർദ്ദം മൂലം കള്ള കേസെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചതില്‍ മനം നൊന്താണ് എസ് ഐ വിഷം കഴിച്ചതെന്നാണ് ആരോപണം. ഏപ്രില്‍ 30 നാണ് ബേഡകം അഡീഷണല്‍ എസ്ഐ വിജയനെ വിഷം കഴിച്ച നിലയില്‍ ക്വാർട്ടേഴ്സില്‍ കണ്ടെത്തിയത്.
എസ്ഐ വിജയൻ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ രാഷ്ട്രീയ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വോട്ടെടുപ്പ് ദിവസത്തെ തർക്കവുമായി ബന്ധപ്പെട്ട് എസ്ഐ അന്വേഷിക്കുന്ന കേസില്‍ സിപിഎം സമ്മർദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നായിരുന്നു ആരോപണം.