ശബരിമല ഡ്യൂട്ടിയ്ക്ക് പോയ എസ്.ഐയുടെ മൃതദേഹം കണ്ണൂരിലെ ലോഡ്ജിൽ: എസ്.ഐയെ കാണാതായത് രണ്ടു മാസം മുൻപ്
സ്വന്തം ലേഖകൻ
ആലപ്പുഴ: ശബരിമല ഡ്യൂട്ടിയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങിയ എസ്.ഐയുടെ മൃതദേഹം കണ്ണൂരിലെ ലോഡ്ജ് മുറിയിൽ. സെപ്റ്റംബർ 29 ന് വീട്ടിൽ നിന്നും പോയ രാമങ്കരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അഗസ്റ്റിൻ ഐ ജി (55) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുൻപാണ് എസ് ഐയെ കാണാനില്ലെന്ന് ഭാര്യ പോലീസിൽ പരാതി നൽകിയത്.
നവംബർ 29ന് ശബരിമല ഡ്യൂട്ടിക്കായി വീട്ടിൽ നിന്നും ഇറങ്ങിയതാണ് ഇദ്ദേഹം. ഡ്യൂട്ടിയിൽ പ്രവേശിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ കാണാനില്ലെന്നു കാട്ടി ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച അഗസ്റ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ വിഷം കഴിച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുൻപാണ് എസ് ഐയെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ പോലീസിൽ പരാതി നൽകിയത്. മൂന്നു ദിവസം മുമ്പാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത്. മുറി തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ മുറി തുറന്നപ്പോഴാണ് എസ് ഐ യെ മരിച്ച നിലയിൽ കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുള്ളതായും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. മാർച്ച് 31ന് സർവീസിൽ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിലെ പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.