
രാത്രികാല വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു ; വാഹന ഉടമ പൊലീസ് കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
പാലക്കാട്: രാത്രികാല വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു. പാലക്കാട് തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ശശികുമാറിനാണ് പരിക്കേറ്റത്. പരുതൂർമംഗലത്തു സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്നു കളഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് സംഘം അടുത്തെത്തിയതും വാഹനത്തിലുണ്ടായിരുന്നവർ വെട്ടിച്ചു കടക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് കൈ കാണിച്ചെങ്കിലും അവരെ ഇടിച്ചു വീഴ്ത്തി സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെയാണ് പൊലീസ് കസ്റ്റഡിയിയിലുള്ളത്. വാഹനമോടിച്ച ഇയാളുടെ മകൻ അലനും കൂടെയുണ്ടായിരുന്ന ബന്ധുവും ഒളിവിലാണ്. ഇവർക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയെന്നും പൊലീസ് അറിയിച്ചു.