video
play-sharp-fill

എസ് ഐയെ കഞ്ചാവ് മാഫിയ കുത്തി വീഴ്ത്തി

എസ് ഐയെ കഞ്ചാവ് മാഫിയ കുത്തി വീഴ്ത്തി

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: അരീക്കോട് എസ്‌ഐ നൗഷാദിന് കുത്തേറ്റു. അരീക്കോട് വിളയിൽ ഭാഗത്ത് കഞ്ചാവ് വിൽക്കുന്ന പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് നൗഷാദിന് കുത്തേറ്റത്.കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് മാഫ്തിയിലെത്തിയതായിരുന്നു എസ് ഐയും സംഘവും. ഒരാളെ പിടികൂടി വിലങ്ങ് അണിയിക്കവേ അയാൾ എസ്‌ഐയെ കുത്തുകയായിരുന്നു. വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു.കൈക്ക് ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എസ്‌ഐയെ കുത്തിയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.