വയറിന് എത്ര അസ്വസ്ഥത ഉണ്ടായാലും സ്വന്തം വീട്ടിലെ ടോയ്‌ലറ്റ് നിര്‍ബന്ധമാണോ? ഇത് വെറും സ്വഭാവമല്ല, ‘ഷൈ ബൗള്‍ സിൻഡ്രോം’; അറിയാം വിശദമായി…!

Spread the love

കോട്ടയം: വയറിന് എത്ര അസ്വസ്ഥത ഉണ്ടായാലും സ്വന്തം വീട്ടിലെത്തിയല്ലാതെ ടോയ്‌ലറ്റില്‍ പോവാൻ കഴിയില്ലെന്ന് വാശിപിടിക്കുന്നവരാണോ നിങ്ങള്‍?

video
play-sharp-fill

എങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം, ഇത് വെറും വാശിയല്ല, മറിച്ച്‌ ‘ഷൈ ബൗള്‍ സിൻഡ്രോം’ അഥവാ ‘പാക്കോപ്രസസ്’എന്ന ആരോഗ്യപ്രശ്നമാണ്. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നാമെങ്കിലും മാനസികവും ശാരീരികവുമായ വലിയ വെല്ലുവിളിയാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്.

എന്താണ് ഷൈ ബൗള്‍ സിൻഡ്രോം?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യല്‍ ആങ്സൈറ്റി ഡിസോഡറിന്റെ പരിധിയില്‍ വരുന്ന ഒരു സൈക്കോളജിക്കല്‍ കണ്ടീഷനാണിത്. മലവിസർജ്ജ്യം നടത്തണമെന്ന് ശരീരം സിഗ്നല്‍ നല്‍കുമെങ്കിലും, മനസ്സ് അതിന് തടസ്സം നില്‍ക്കുന്നു. പൊതു ടോയ്‌ലറ്റുകളോ പരിചിതമല്ലാത്ത സാഹചര്യങ്ങളോ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന കടുത്ത ഉത്കണ്ഠയാണ് ഇതിന് പിന്നില്‍. ഓസ്‌ട്രേലിയൻ സർവകലാശാലയിലെ പഠനമനുസരിച്ച്‌ 14 ശതമാനം വിദ്യാർത്ഥികളിലും ഈ ലക്ഷണങ്ങള്‍ കാണപ്പെടുന്നുണ്ട്.

ലക്ഷണങ്ങളും കാരണങ്ങളും

ഈ അവസ്ഥയുള്ളവർ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ഇവയാണ്:

അതിതീവ്രമായ ഉത്കണ്ഠ: പൊതുയിടങ്ങളില്‍ വെച്ച്‌ വയറിന് അസ്വസ്ഥത ഉണ്ടായാല്‍ ഇവർ കടുത്ത സമ്മർദ്ദത്തിലാകുന്നു.

ശാരീരിക ലക്ഷണങ്ങള്‍: ഹൃദയമിടിപ്പ് വർദ്ധിക്കുക, വിയർക്കുക, വിറയല്‍, പെട്ടെന്ന് പാനിക്കാകുക എന്നിവയുണ്ടാകാം.

മനഃശാസ്ത്രപരമായ കാരണങ്ങള്‍: മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ഭയം, നാണക്കേട്, കുട്ടിക്കാലത്തെ കർശനമായ ടോയ്‌ലറ്റ് ട്രെയിനിങ്, മുൻപുണ്ടായ മോശം അനുഭവങ്ങള്‍ എന്നിവ ഇതിന് കാരണമാകാറുണ്ട്.

അവഗണിച്ചാല്‍ സംഭവിക്കുന്നത്

യാത്രകളിലും മറ്റും ദിവസങ്ങളോളം മലവിസർജ്ജ്യം തടഞ്ഞുവെക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

വിട്ടുമാറാത്ത മലബന്ധം (Chronic Constipation).

വയറിനുള്ളിലെ കഠിനമായ വേദനയും ബുദ്ധിമുട്ടുകളും.

സമ്മർദ്ദം മൂലം ദഹനപ്രക്രിയ തകരാറിലാകുന്നു.

എങ്ങനെ പ്രതിരോധിക്കാം?

വയറും തലച്ചോറും തമ്മിലുള്ള ബന്ധമാണ് ഈ അവസ്ഥയിലൂടെ വെളിപ്പെടുന്നത്. ഇതില്‍ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്ന് വിദഗ്ധർ പറയുന്നു.

തുറന്നു പറയുക: ഈ പ്രശ്നം അടുത്ത സുഹൃത്തുക്കളോടോ ഡോക്ടറോടോ തുറന്നു സംസാരിക്കുക.

പ്രൊഫഷണല്‍ സഹായം: കൗണ്‍സിലിങ്, ബിഹേവിയറല്‍ തെറാപ്പി എന്നിവയിലൂടെ ഉത്കണ്ഠ കുറയ്ക്കാൻ സാധിക്കും.

മുൻകരുതല്‍: യാത്രകള്‍ക്ക് മുൻപ് ലഘുഭക്ഷണം ശീലിക്കുക. വീട്ടില്‍ കൃത്യമായ സമയം ടോയ്‌ലറ്റിനായി മാറ്റിവെക്കുക.

ഉത്കണ്ഠ നിയന്ത്രിക്കുക: പൊതുയിടങ്ങളിലെ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുമ്പോഴുള്ള പേടി മാറ്റാൻ മനസ്സിനെ പരുവപ്പെടുത്തുക.