video
play-sharp-fill
സുശാന്തും ഞാനും തമ്മിൽ ആറു വർഷത്തോളം പ്രണയത്തിലായിരുന്നു ; ആത്മഹത്യ ചെയ്യുന്ന തരത്തിലുള്ള ആളല്ലായിരുന്നു സുശാന്ത് : റിയയെ ഏറെ കുരുക്കിലാക്കി സുശാന്തിന്റെ മുൻ കാമുകി അങ്കിത

സുശാന്തും ഞാനും തമ്മിൽ ആറു വർഷത്തോളം പ്രണയത്തിലായിരുന്നു ; ആത്മഹത്യ ചെയ്യുന്ന തരത്തിലുള്ള ആളല്ലായിരുന്നു സുശാന്ത് : റിയയെ ഏറെ കുരുക്കിലാക്കി സുശാന്തിന്റെ മുൻ കാമുകി അങ്കിത

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ സിനിമാ രംഗം ഏറെ ഞെട്ടലോടെ നോക്കി കണ്ട ഒന്നായിരുന്നു ബോളിവുഡ്‌ താരം സുശാന്തിന്റെ മരണം. സുശാന്ത് മരിച്ച് നാളുകൾ പിന്നിട്ടും അതേ ചൊല്ലിയുള്ള വിവാദങ്ങളും അവസാനിച്ചിട്ടില്ല.

സുശാന്ത് സിങ് രാജ്പുത് വിഷാദരോഗി ആയിരുന്നുവെന്ന കാമുകി റിയ ചക്രബർത്തിയുടെ വാദം തള്ളി നടിയും സുശാന്തിന്റെ മുൻ കാമുകിയുമായ അങ്കിത ലോഖണ്ടെ രംഗത്ത് എത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുശാന്തും താനും ആറു വർഷത്തോളം പ്രണയത്തിലായിരുന്നുവെന്നും ഇതിനെക്കാൾ വലിയ പ്രശ്‌നങ്ങളെ അദ്ദേഹം ധൈര്യത്തോടെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന വാദം താൻ അംഗീകരിക്കില്ലെന്നും അങ്കിത പറയുന്നു.

എനിക്കൊപ്പം ഉണ്ടായിരുന്ന സുശാന്തിന് വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല.എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം. എന്നാൽ അതിനെ വിഷാദം എന്ന് പേരിട്ടു വിളിക്കുമ്പോൾ ഹൃദയം തകരുന്നുവെന്നും അങ്കിത പറഞ്ഞു.

സുശാന്ത് ഏറെ പ്രതീക്ഷയോടെ ലോകത്തെ നോക്കികണ്ടിരുന്നയാളാണ്. അഞ്ച് വർഷങ്ങൾക്ക് അപ്പുറം ജീവിതം എങ്ങനെ ഉണ്ടാകും എന്നും വരെ കണക്ക് കൂട്ടുന്ന ആളാണ്. അടുത്ത അഞ്ച് വർഷങ്ങളിലേക്കുള്ള സ്വപ്നങ്ങൾ എഴുതിയ ഒരു ഡയറി സുശാന്ത് സൂക്ഷിച്ചിരുന്നതായും പിന്നീട് ആഗ്രഹിച്ചതെല്ലാം നേടിയെടുക്കുന്നതായും അങ്കിത പറഞ്ഞു.

2016 വരെ ആറുവർഷമായി സുശാന്തുമായി പ്രണയത്തിലായിരുന്ന അങ്കിത, അവർ വേർപിരിഞ്ഞതുമുതൽ താൻ അവനുമായി ബന്ധപ്പെട്ടിരുന്നില്ലെന്നും എന്നാൽ സഹോദരിമാരുമായും പിതാവുമായും ബന്ധപ്പെട്ടിരുന്നുവെന്നും പറഞ്ഞു.

എനിക്ക് എന്റെ സഹോദരനെ നഷ്ടപ്പെടുന്നു എന്ന് സുശാന്തിന്റെ സഹോദരി ന്നോട് പറഞ്ഞതായി അങ്കിത പറഞ്ഞു. അതേസമയം അങ്കിതയ്ക്ക് പിന്തുണയുമായി സുശാന്തിന്റെ സഹോദരി ശ്വേതയും രംഗത്തെത്തിയിട്ടുണ്ട്.

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ റിയ ചക്രവർത്തിക്കെതിരെ അങ്കിത മൊഴി നൽകിയിരുന്നു. കൂടാതെ റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് വെളിപ്പെടുത്തിയും അങ്കിത മൊഴി നൽകിയിരുന്നു.

സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകൾ അങ്കിത പൊലീസിന് നൽകിയതായി റിപ്പോർട്ടുകൾ പുറത്തിവരുന്നുണ്ട്. സുശാന്തിന്റെ പിതാവ് കെ കെ സിംഗ് ഈ ആഴ്ച ആദ്യം ഇന്ത്യൻ പീനൽ കോഡിലെ നിരവധി വകുപ്പുകൾ പ്രകാരം നടന്റെ കാമുകി റിയ ചക്രബർത്തിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുകയാണ്.