play-sharp-fill
ഷുക്കൂർ വധക്കേസ്; സിബിഐയ്ക്ക് തിരിച്ചടി; അനുബന്ധകുറ്റപത്രം കോടതി മടക്കി

ഷുക്കൂർ വധക്കേസ്; സിബിഐയ്ക്ക് തിരിച്ചടി; അനുബന്ധകുറ്റപത്രം കോടതി മടക്കി

സ്വന്തം ലേഖകൻ

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിബിഐയ്ക്ക് തിരിച്ചടി.സമർപ്പിച്ച അനുബന്ധ കുറ്റപത്രം തലശേരി സെഷൻസ് കോടതി മടക്കി. പി ജയരാജനും ടി.വി രാജേഷും ഉൾപ്പെടെ ആറ് പേർക്കെതിരെ വധ ഗൂഢാലോചന ചുമത്തിയ കുറ്റപത്രമാണ് കോടതി മടക്കിയത്. സി.ബി.ഐയ്ക്ക് ഹൈകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.


വിചാരണ മാറ്റാനുള്ള അധികാരം കോടതിക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. 2012 ലെ കേസാണ് ഇതെന്നും ഇപ്പോൾ 2019 ആയെന്നും കോടതി സി.ബി.ഐയെ ഓർമ്മിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കുറ്റപത്രം പരിഗണിക്കുന്നതിനിടെയാണ് വിചാരണ എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചത്. കൊലക്കുറ്റം ചുമത്തിയതിനെതിരെ പി.ജയരാജനും ടി.വി രാജേഷ് എം.എൽ.എയുമടക്കമുള്ള ആറ് പ്രതികൾ കഴിഞ്ഞ ദിവസം കോടതിയിൽ വിടുതൽ ഹർജിയും നൽകിയിട്ടുണ്ട്