
യൂത്ത് കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മിറ്റി ഷുഹൈബ് രക്തസാക്ഷി ദിനാചരണം നടത്തി ; സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മറിയപ്പള്ളി ഉദ്ഘാടനം ചെയ്തു
കോട്ടയം : യൂത്ത് കോൺഗ്രസ്സിന്റെ ധീര രക്തസാക്ഷി ഷുഹൈബിന്റെ രക്തസാക്ഷി ദിനത്തിൽ .യൂത്ത് കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ആഫീസിൽ നടന്നു.
യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റോഷിൻ ഫിലിപ്പ് നീലംചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മറിയപ്പള്ളി ഉത്ഘാടനം ചെയ്തു.
കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്സ് മുഖ്യ പ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സോഷ്യൽ മീഡിയ കോർഡിനേറ്റർ അരുൺ മർക്കോസ് മാടപ്പാട്ട് മണ്ഡലം സെക്രട്ടറിമാരായ കർണ്ണൻ ചാന്നാനിക്കാട്,ശ്രീക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0