
കോട്ടയത്ത് യൂത്ത് കോൺഗ്രസ് അയ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി; യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു
കോട്ടയം: യൂത്ത് കോൺഗ്രസ് അയ്മനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു.
അനുസ്മരണയോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, ഡിസിസി അംഗം എം പി ദേവപ്രസാദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒളശ ആന്റണി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ആരോമൽ കെ നാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ബിജു ജേക്കബ്, ലാവണ്യ ഷിജു, ലിബിൻ കെ ആന്റണി, ബോബി ജോൺ, മാണി കുഞ്ഞിപ്പടവിൽ, ചിന്നമ്മ പപ്പച്ചൻ, സണ്ണി കളമ്പുകാട്ടുശ്ശേരി എന്നിവരും അനുസ്മരണയോഗത്തിൽ സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആയ കിരൺ ബാബു, ജിഷ്ണു ജെ ഗോവിന്ദ്, ജാക്ക് ജോസഫ്, അബിൻ
തുടങ്ങിയവരും സംസാരിച്ചു.