ശുഭാംശു ശുക്ല ഇന്ത്യയിലെത്തി; പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും; ദേശീയ ബഹിരാകാശ ദിനാഘോഷത്തിലും പങ്കെടുക്കും

Spread the love

ഡല്‍ഹി: ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോയ ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തി.

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലർച്ചെയോടെയാണ് അദ്ദേഹമെത്തിയത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐഎസ്‌ആർഒ ചെയർമാൻ വി. നാരായണൻ എന്നിവർ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.

ഒരു വർ‌ഷത്തിന് ശേഷമാണ് ശുഭാംശു ശുക്ല ഇന്ത്യയിലെത്തിയത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത്തിമൂന്നിന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിലും അദ്ദേഹം പങ്കെടുക്കും.