ശുഭാംശുവിനെ ഇനി കുട്ടികൾ പഠിക്കും ; ശുഭാംശു ശുക്ലയുടെ വാക്കുകൾ അഞ്ചാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എൻ.സി.ആര്‍.ടി

Spread the love

ഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്‌എസ്) കഴിഞ്ഞ ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയെക്കുറിച്ച്‌ എൻസിഇആർടി സിലബസിലെ അഞ്ചാംക്ലാസുകാർ പഠിക്കും.

ബഹിരാകാശത്തുനിന്ന് കണ്ട ഭൂമിയെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞതും പഠിക്കും.

പരിസ്ഥിതിപഠന പുസ്തകത്തിലെ, ”ഭൂമി, നാം പങ്കിടുന്ന വീട്” എന്ന അധ്യായത്തിലാണ് ഇതുള്‍പ്പെടുത്തിയിരിക്കുന്നത്. ”ഭൂമിയെ പുറത്തുനിന്നുകണ്ടപ്പോള്‍, മനസ്സില്‍ ആദ്യം തോന്നിയത് അത് മുഴുവൻ ഒന്നായി കാണപ്പെടുന്നു എന്നാണ്; ഒരതിർത്തിയും കാണാനായില്ല. ഒരതിർത്തിയുമില്ല, ഒരു സംസ്ഥാനവുമില്ല, ഒരു രാജ്യവുമില്ല എന്നാണ് തോന്നിയത്. നാമെല്ലാം മനുഷ്യകുലത്തിന്റെ ഭാഗമാണ്, ഭൂമി നമ്മുടെ വീടും. നാമെല്ലാം അതിലുണ്ട്” എന്ന ശുഭാംശുവിന്റെ വാക്കുകള്‍ ഈ അധ്യായത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടു നടത്തിയ സംഭാഷണത്തിലാണ് ശുഭാംശു ഇങ്ങനെ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി 18 ദിവസത്തെ ഐഎസ്‌എസ് വാസത്തിനുശേഷം തിരിച്ചെത്തിയ ശുഭാംശു ഇപ്പോള്‍ യുഎസിലാണ്. അടുത്ത മാസം ഇന്ത്യയിലെത്തും.