video
play-sharp-fill
ഭര്‍ത്താവിനൊപ്പം പുറത്തുപോകാനോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ സമ്മതിച്ചിരുന്നില്ല. ആര്‍ത്തവസമയത്ത് ഇരുത്തിയിരുന്നത് തറയിൽ ; ഭർത്താവ് ആഹാരം കഴിച്ചതിനുശേഷം അതേ പാത്രത്തില്‍ നിന്നുതന്നെ ഭക്ഷണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു ; തൂങ്ങിമരണത്തിന്റെ ലക്ഷണമൊന്നും മൃതദേഹത്തിലുണ്ടായിരുന്നില്ല ; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശ്രുതിയുടെ മാതാപിതാക്കൾ

ഭര്‍ത്താവിനൊപ്പം പുറത്തുപോകാനോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ സമ്മതിച്ചിരുന്നില്ല. ആര്‍ത്തവസമയത്ത് ഇരുത്തിയിരുന്നത് തറയിൽ ; ഭർത്താവ് ആഹാരം കഴിച്ചതിനുശേഷം അതേ പാത്രത്തില്‍ നിന്നുതന്നെ ഭക്ഷണം കഴിക്കണമെന്ന് ആവശ്യപ്പെട്ടു ; തൂങ്ങിമരണത്തിന്റെ ലക്ഷണമൊന്നും മൃതദേഹത്തിലുണ്ടായിരുന്നില്ല ; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശ്രുതിയുടെ മാതാപിതാക്കൾ

സ്വന്തം ലേഖകൻ

കോയമ്പത്തൂര്‍: ശുചീന്ദ്രത്ത് നവവധു ശ്രുതി ബാബു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് രക്ഷിതാക്കള്‍. മകള്‍ തൂങ്ങിമരിച്ചുവെന്നാണ് ഭര്‍തൃവീട്ടുകാര്‍ അറിയിച്ചതെങ്കിലും തൂങ്ങിമരണത്തിന്റെ ലക്ഷണമൊന്നും മൃതദേഹത്തിലുണ്ടായിരുന്നില്ലെന്ന് ശ്രുതിയുടെ അച്ഛന്‍ ബാബു പരമേശ്വരന്‍ പറഞ്ഞു.

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞതുമുതല്‍ സ്ത്രീധനം പോരെന്നുപറഞ്ഞ് ഭര്‍തൃമാതാവ് ചെമ്പകവല്ലി മകളെ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് ശ്രുതിയുടെ അച്ഛന്‍ ബാബു പരമേശ്വരന്‍ പറഞ്ഞു. ”വിവാഹസമയത്ത് 54 പവന്‍ സ്വര്‍ണവും അഞ്ചു ലക്ഷം രൂപയും മകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് അസഭ്യം പറയുമായിരുന്നു. ഭര്‍ത്താവിനൊപ്പം പുറത്തുപോകാനോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനോ സമ്മതിച്ചിരുന്നില്ല. ആര്‍ത്തവസമയത്ത് സോഫയിലോ മറ്റോ ഇരിക്കാന്‍ സമ്മതിക്കാതെ വെറും തറയിലാണ് ഇരുത്തിയിരുന്നത്. നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് മകള്‍ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോയമ്പത്തൂര്‍ എസ്.എന്‍.എസ്. രാജലക്ഷ്മി കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ശ്രുതി വിവാഹശേഷം ജോലിക്കു പോയിരുന്നില്ല. പിഎച്ച്.ഡി. ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. ഭര്‍തൃമാതാവ് സ്ത്രീധനത്തിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി ശ്രുതി അമ്മയോടു പലതവണ പറഞ്ഞിരുന്നു.

കാര്‍ത്തിക് ആഹാരം കഴിച്ചതിനുശേഷം അതേ പാത്രത്തില്‍ നിന്നുതന്നെ ആഹാരം കഴിക്കണമെന്ന് ആവശ്യപ്പെടുമായിരുന്നു. ഭര്‍ത്താവിനൊപ്പം പുറത്തുപോകാനും അനുവദിച്ചിരുന്നില്ല. തന്റെ ആഭരണങ്ങള്‍ കാര്‍ത്തിക്കിന്റെ സഹോദരിക്കു നല്‍കാന്‍ നിര്‍ബന്ധിച്ചിരുന്നതായും ശ്രുതി വീട്ടുകാരെ അറിയിച്ചിരുന്നു.

കാര്‍ത്തിക്കിനൊപ്പം വീടിനുസമീപത്തെ കടയില്‍ പോയതിന് ഞായറാഴ്ച രാത്രി ചെമ്പകവല്ലി ശ്രുതിയെ ശകാരിച്ചു. വലിയതോതില്‍ വഴക്കുണ്ടായശേഷം മുറിയിലെത്തിയ ശ്രുതി ആഭരണങ്ങളെല്ലാം പെട്ടിയിലാക്കി അച്ഛനെ ഏല്‍പ്പിക്കണമെന്ന് കാര്‍ത്തിക്കിനോടു പറഞ്ഞു. പീഡനവിവരങ്ങള്‍ കോയമ്പത്തൂരിലുള്ള അമ്മ സതീദേവിക്ക് മൊബൈല്‍ഫോണില്‍ സന്ദേശമായി അയച്ചു.

തിങ്കളാഴ്ച രാവിലെ ഏഴരയോടെ സന്ദേശം കണ്ട് തിരികെ വിളിച്ചപ്പോള്‍ ആദ്യം ആരും ഫോണെടുത്തില്ല. വീണ്ടും വിളിച്ചപ്പോള്‍ ശ്രുതി തൂങ്ങിമരിച്ചതായി കാര്‍ത്തിക്കിന്റെ സഹോദരി അറിയിക്കുകയായിരുന്നു. അടുക്കളയ്ക്കു സമീപമുള്ള മുറിയില്‍ തൂങ്ങിമരിച്ചെന്നാണ് അറിയിച്ചത്.”- ബാബു പരമേശ്വരന്‍ പറഞ്ഞു.