video
play-sharp-fill
ഷൊർണൂർ ട്രെയിൻ അപകടത്തിൽ കരാറുകാരനെതിരെ കേസ്: തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തിയില്ല, മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ

ഷൊർണൂർ ട്രെയിൻ അപകടത്തിൽ കരാറുകാരനെതിരെ കേസ്: തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തിയില്ല, മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ

 

പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ കരാർ തൊഴിലാളികൾ മരിച്ച സംഭവത്തിൽ കരാറുകാരനെതിരെ കേസെടുത്തു. ഇയാളുടെ കരാർ റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.

 

കരാറുകാരൻ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നില്ല. റെയിൽവേ പാലത്തിന് മുൻപുള്ള സ്ഥലം വൃത്തിയാക്കാനാണ് കരാർ നൽകിയിരുന്നത്. ജോലി കഴിഞ്ഞ് സ്റ്റേഷനിലേക്ക് പോകാൻ തൊഴിലാളികൾ റോഡിന് പകരം അനുമതിയില്ലാതെ റെയിൽവേ പാലം ഉപയോഗിക്കുകയായിരുന്നു. ഈ പാലത്തിൽ വേഗ നിയന്ത്രണമില്ലെന്നും റെയിൽവേ അറിയിച്ചു. അതോടൊപ്പം മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകാനും തീരുമാനിച്ചു.

 

അതേസമയം, ട്രെയിൻ തട്ടി പുഴയിൽ വീണ തൊഴിലാളിക്കായുള്ള തിരച്ചിൽ ഞായറാഴ്ച രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് കൊച്ചിൻ പാലത്തിൽ കരാർ തൊഴിലാളികളായ മൂന്നുപേർ ട്രെയിനിടിച്ചു മരിച്ചത് . ഒരാൾ ഭാരതപ്പുഴയിലേക്ക് വീഴുകയും ചെയ്തു. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group