ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട: സീറ്റിനടിയിൽ രണ്ടു ബാഗുകളിലായി ഒളിപ്പിച്ച 18 കിലോ കഞ്ചാവ് പോലീസ് പിടികൂടി

Spread the love

 

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. ട്രെയിനിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 18 കിലോഗ്രാം കഞ്ചാവ് റെയിൽവേ പോലീസ് പിടികൂടി.

 

താംബരം-മംഗളൂരു എക്‌സ്പ്രസിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. രണ്ട് ബാഗുകളിലാക്കി ജനറൽ കമ്പാർട്ട്മെന്റിലെ സീറ്റിനടിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

 

കഴിഞ്ഞദിവസം 12 കിലോഗ്രാം കഞ്ചാവും ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group