ട്രാക്കിലെ മാലിന്യം ശേഖരിക്കുന്നതിനിടെ അപകടം ; ഷൊർണൂരിൽ നാലുപേർ ട്രെയിൻ തട്ടി മരിച്ചു ; റെയിവേ ശുചീകരണ തൊഴിലാളികളായ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്

Spread the love

പാലക്കാട് : ഷൊർണൂരിൽ നാലുപേർ ട്രെയിൻ തട്ടി മരിച്ചു. റെയിൽവേ ശുചീകരണ തൊഴിലാളികളായ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ട്രാക്കിലെ മാലിന്യം ശേഖരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികളായ റാണി ,വള്ളി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഷൊർണ്ണൂർ പാലത്തിന് മുകളിൽ കരാർ തൊഴിലാളികളെ കേരള എക്സ്പ്രസ് ഇടിക്കുകയായിരുന്നു. മൂന്ന് പേരുടെ മൃതദ്ദേഹം പുഴയിലും ഒരാളുടെ മൃതദേഹം ട്രാക്കിലുമാണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group