
താമരശ്ശേരിയിൽ പരിചയം നടിച്ച് കടയുടമയായ വയോധികൻ്റെ പോക്കറ്റിൽ നിന്നും 900 രൂപ അടിച്ചുമാറ്റി യുവാവ് സ്ഥലം വിട്ടു. മേപ്പാട് മൊയ്തീൻ്റെ പോക്കറ്റിൽ നിന്നുമാണ് വിരുതൻ 900 രൂപ അടിച്ചു മാറ്റിയത്.
ഇന്നലെ വൈകുന്നേരം 5 മണിക്ക് താമരശ്ശേരിക്ക് സമീപം പൂനൂർ കാന്തപുരം മേപ്പാട് മിനി സൂപ്പർമാർക്കറ്റിന് മുന്നിൽ ഇരിക്കുകയായിരുന്നു മൊയ്തീൻ. ഇതിനിടെയാണ് പൈസ മോഷണം പോയത്.
നേരെ കടയിലേക്കു വന്ന് ഐസ്ക്രീം സൂക്ഷിച്ച ഫ്രീസറിൻ്റെ അടുത്ത് വന്ന് അകത്തേക്ക് നോക്കി ഒന്നും വാങ്ങാതെ തിരിഞ്ഞ് പുറത്ത് ഇരിക്കുകയായിരുന്ന മൊയ്തീൻ്റെ അടുത്ത് വന്ന് അറിയുമോ എന്ന് ചോദിച്ച് ഒരു കൈ പിടിച്ച് മറ്റേ കൈ കൊണ്ട് പോക്കറ്റിൽ ഉണ്ടായിരുന്ന മാസ്കും, പണവും എടുത്ത് പിന്നീട് മാസ്ക് മാത്രം തിരികെ കൊടുത്ത് മുൻ പരിചയമുള്ള പോലെ സംസാരിച്ച് പണം കൈയിൽ മറിച്ചുപിടിച്ച് സ്ഥലം വിടുന്നത് സിസിടിവിയിൽ വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group