കടയിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയും പണം മോഷ്ടിക്കുകയും ചെയ്തു; വാഴൂർ സ്വദേശി മണിമല പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം: കടയിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുകയും പണം അപഹരിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ.

വാഴൂർ പുളിക്കൽ കവല പൂവത്തം കുഴി ചെല്ലിമറ്റം തങ്കപ്പൻ മകൻ രാജേഷ്(44 വയസ്സ് ) ആണ് മണിമല പോലീസിന്റെ പിടിയിലായത്.

പുളിക്കൽ കവല ഭാഗത്തുള്ള എ ജെ വെജിറ്റബിൾസ് എന്ന കടയിൽ രാത്രിയിൽ എത്തിയ പ്രതി കടയിൽ സാധനങ്ങൾ വാങ്ങുവാൻ വന്ന ആളിനെ ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു. കടയുടമയുടെ പരാതിയിലാണ് തന്നെ പോലീസ് കൂട്ടിക്കൊണ്ടുപോയത് എന്ന വിരോധത്താൽ അന്ന് രാത്രി 10മണിക്കും പിറ്റെന്ന് രാവിലെ 6.30 നും ഇടയ്ക്കുള്ള സമയത്ത് കടയിൽ അതിക്രമിച്ച് കയറി കടയിലെ പച്ചക്കറികളും, പലവ്യഞ്ജനങ്ങളും, ത്രാസും ഫ്രിഡ്ജും മറ്റും കേടു വരുത്തുകയും കടയിലെ ഡ്രോയിൽ സൂക്ഷിച്ചിരുന്ന പതിനെണ്ണായിരം
(18000/-) രൂപ മോഷണം ചെയ്തുകൊണ്ട് പോവുകയും ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയുടമയുടെ പരാതിയിൽ മണിമല പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ ഇന്ന് എസ് ഐ അനിൽ കെ പ്രകാശ്, എ എസ് ഐ സിജി കുട്ടപ്പൻ, മനോജ്, എസ് സി പി ഒ സെൽവരാജ്, സി പി ഒ ശ്രീജിത്ത്, മജേഷ് എസ് എന്നിവർ അടങ്ങുന്ന പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി രാജേഷ് വേറെയും നിരവധി കേസുകളിൽ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.