അമിതവേഗ കൊലപാതകിയായ ഷോൺ ലഹരിയുടെ പിടിയിലോ എന്ന് ഇനി അറിയാനാവില്ലേ..? മൂന്നു ദിവസം ആശുപത്രിയിൽ കിടന്നിട്ടും പ്രതിയുടെ രക്ത സാമ്പിൾ പരിശോധിക്കാൻ പൊലീസിനു സാധിച്ചില്ല; ഷോണിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ

അമിതവേഗ കൊലപാതകിയായ ഷോൺ ലഹരിയുടെ പിടിയിലോ എന്ന് ഇനി അറിയാനാവില്ലേ..? മൂന്നു ദിവസം ആശുപത്രിയിൽ കിടന്നിട്ടും പ്രതിയുടെ രക്ത സാമ്പിൾ പരിശോധിക്കാൻ പൊലീസിനു സാധിച്ചില്ല; ഷോണിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഏറ്റുമാനൂർ – പേരൂർ ബൈപ്പാസിലൂടെ അതിവേഗം പാഞ്ഞ് അമ്മയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ഷോൺ മാത്യുവിനെ രക്ഷിക്കാൻ ഉന്നത ഇടപെടലെന്ന് സൂചന. അപകട ദിവസം ആശുപത്രിയിൽ നിന്നും പൊലീസ് ശേഖരിച്ച രക്ത സാമ്പിൾ ഇതുവരെയും പൊലീസ് പരിശോധിക്കാൻ നൽകിയിട്ടില്ല. രക്ത സാമ്പിൽ പരിശോധനയ്ക്ക് അയക്കാത്തത് ഷോണിന്റെ രക്തത്തിലെ ലഹരിയുടെ അംശമുണ്ടെങ്കിൽ ഇത് തിരിച്ചറിയുന്നത് വൈകിപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന ആരോപണവും ഇതിനോടകം ഉയർന്നിട്ടുണ്ട്. പേരൂർ മുല്ലൂർ വീട്ടിൽ ഷോൺ ജോർജാണ് (19) കഴിഞ്ഞ ദിവസം പേരൂർ ബൈപ്പാസ് റോഡിൽ കണ്ടംഞ്ചിറയ്ക്ക് സമീപം റോഡരികിലൂടെ നടന്നു പോയ അമ്മയുടെയും മക്കളുടെയും ഇടയിലേയ്ക്ക് വാഹനം ഓടിച്ചു കയറ്റി ഇവരെ കൊലപ്പെടുത്തിയത്.
പേരൂർ കണ്ടംഞ്ചിറയിലെ കാവുംപാടം കോളനിയിൽ ആതിരയിൽ ലെജി (45) മക്കളായ അന്നു (19), നീനു (നൈനു – 16) എന്നിവരാണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവ ദിവസം തന്നെ കേസിലെ പ്രതിയായ ഷോണിയെ പരിക്കുകളോടെ തെള്ളകത്തെ മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടത്തിൽ തുടയ്ക്ക് പരിക്കേറ്റിരുന്ന ഷോണിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനിരിക്കുകയാണ്. എന്നാൽ, ഷോണിന്റെ ബോധം മറയുന്നതാണ് ഇപ്പോൾ ശസ്ത്രക്രിയ വൈകിക്കുന്നത്. 
എന്നാൽ, ഷോണിന്റെ മാതാവ് ഇതേ ആശുപത്രിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഇവിടെ നിന്നു തന്നെയാണ് ഷോണിന്റെ രക്ത സാമ്പിളുകൾ ശേഖരിച്ചത്. അതുകൊണ്ടു തന്നെ ഏതെങ്കിലും രീതിയിലുള്ള ക്രമക്കേട് നടക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. 
സംഭവ ദിവസം തന്നെ പൊലീസ് ഷോണിന്റെ രക്ത സാമ്പിൾ ശേഖരിച്ചിരുന്നു. എന്നാൽ, കേസ് രജിസ്റ്റർ ചെയ്തിട്ട് മൂന്നു ദിവസമായിട്ടും ഇതുവരെയും രക്ത സാമ്പിൾ പരിശോധനയ്ക്ക് അയക്കാൻ പൊലീസിനു സാധിച്ചിട്ടില്ല. കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയുടെ അനുമതിയോടെ മാത്രമേ രക്ത സാമ്പിൾ പരിശോധിക്കാൻ സാധിക്കൂ എന്നാണ് പൊലീസ് നൽകുന്ന സൂചന. 
എന്നാൽ, പരിശോധന വൈകുന്നത് പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് അറിയാതെ പോകുമെന്ന ആശങ്കയിലാണ് കൊല്ലപ്പെട്ടവരുടെ കുടുംബവും നാട്ടുകാരും. എന്നാൽ, പ്രതിയുടെ രക്ത സാമ്പിൾ അ്ന്നു തന്നെ ശേഖരിച്ചതിനാൽ പ്രതി സംഭവ സമയത്ത് ലഹരിമരുന്ന് കഴിച്ചിട്ടുണ്ടെങ്കിൽ അറിയാൻ സാധിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. രക്ത പരിശോധന വൈകുന്നത് ഫലത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നും ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.