കേസ് കൊടുത്തവര്‍ക്ക് നന്ദി! ആരോഗ്യപ്രശ്നം അറിഞ്ഞത് കേസുണ്ടായതിനാല്‍; മികച്ച ചികിത്സ ലഭിക്കാൻ കാരണം പരാതിക്കാരൻ: പി.സി. ജോർജിന് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി മകൻ ഷോണ്‍ ജോര്‍ജ്

Spread the love

കോട്ടയം: പി സി ജോർജിനെതിരേ കേസ് കൊടുത്തവർക്ക് നന്ദിയെന്ന് ഷോണ്‍ ജോർജ്.

കേസ് ഇല്ലായിരുന്നുവെങ്കില്‍ പിതാവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ അറിയാൻ കഴിയില്ലായിരുന്നുവെന്ന് പി.സി. ജോർജിന് ജാമ്യം ലഭിച്ചതിനു പിന്നാലെ ഷോണ്‍ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവർത്തനങ്ങള്‍ക്കെതിരേ ഇനിയും നിലപാട് എടുക്കുമെന്ന് ഷോണ്‍ ജോർജ് പറഞ്ഞു. സ്വന്തം പ്രസ്താവന ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കില്‍ ജോർജ് തന്നെ മാപ്പ് പറഞ്ഞതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഖഫ് ബില്ലില്‍ ശക്തമായ നിലപാടെടുത്തതാണ് ജോർജിനെതിരേ മുസ്ലിം ലീഗ് തിരിയാൻ കാരണം. മകനെന്ന നിലയില്‍ കേസ് കൊടുത്തവർക്ക് നന്ദിയെന്നും ഷോണ്‍ ജോർജ് പറഞ്ഞു.

ആശുപത്രിയില്‍ പോകാൻ പറഞ്ഞാല്‍ തയ്യാറാകാത്ത ആളാണ് പി.സി. ജോർജ്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കാൻ കാരണം പരാതിക്കാരനാണെന്നും പി.സി. ജോർജ് പറഞ്ഞു.