‘ഒരു മണിക്കൂറെങ്കിലും പി സി ജോർജിനെ ജയിലിലടച്ച് മുഖ്യമന്ത്രിക്ക് ആരെയോ എന്തോ ബോധിപ്പിക്കാനുണ്ട്’; അ‌റസ്റ്റ് രാഷ്ട്രീയ ​പ്രേരിതമെന്ന് ഷോൺ ജോർജ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിന്റെ അ‌റസ്റ്റിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയ​​ന്റെ പ്രീണന നയമാണെന്ന് ഷോൺ ജോർജ്. പി സി ജോർജിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്നും ഷോ​ൺ ആരോപിച്ചു. ഒരു മണിക്കൂറെങ്കിലും പി സി ജോർജിനെ ജയിലിലിട്ട് മുഖ്യമന്ത്രിക്ക് ആരെയോ ബോധിപ്പിക്കാനുണ്ട്.

മുഖ്യമന്ത്രി നാട്ടിൽ തിരിച്ചെത്തിയ ശേഷം ആദ്യം ചർച്ച ചെയ്തത് പി സി ജോർജിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാത്തത് അടക്കമുള്ള ജനകീയ പ്രശ്‌നങ്ങൾ മുന്നിൽ നിൽക്കുമ്പോഴായിരുന്നു അത്. ഈ നടപടി മുഖ്യമന്ത്രി ഈ വിഷയത്തിൽ എത്ര പ്രതികാരത്തോടെയാണ് ഇടപെട്ടതെന്ന് തെളിയിക്കുന്നുണ്ടെന്നും ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്നാണ് ഷോൺ ജോർജിന്റെ മറ്റൊരു ആരോപണം. തെളിവ് നശിപ്പിക്കാൻ വേണ്ടി മാത്രം തയാറാക്കിയ എഫ് ഐ ആർ ആണിതെന്ന് ആർക്കും മനസിലാകും. പ്രസംഗത്തിൽ നിന്നും പെറുക്കിയെടുത്ത ചില വാചകങ്ങൾ മാത്രം ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആർ തയാറാക്കിയിരിക്കുന്നത്.

പി സി ജോർജിന്റെ വാക്കുകൾ ഇസ്ലാമിനെതിരെയാണെന്ന തരത്തിൽ പ്രചരണം നടക്കുന്നുണ്ട്. പി സി ജോർജ് വിമർശിച്ചത് ചില തീവ്രവിഭാഗങ്ങളെ മാത്രമാണെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.