
പാലാ: ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുവാന്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കാത്ത് ലാബ് പാലാ ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുമെന്ന് എന്‍.ഡി.എ സ്ഥാനാർഥി അഡ്വ. ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ഇതോടെ ഹൃദ്യരോഗികൾക്ക് കോട്ടയം മെഡിക്കല്‍ കോളജിനെ ആശ്രയിക്കാതെ പാലായില്‍ തന്നെ മികച്ച ചികിത്സ ഉറപ്പാക്കാന്‍ കഴിയും.മീനച്ചില്‍ കൊഴുവനാല്‍ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നല്കിയ സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനറല്‍ ആശുപത്രി ഉള്‍പ്പെടെ നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിലെയും ഹെല്‍ത്ത് സെന്ററുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് കാര്യക്ഷമമാക്കും. മലയോര മേഖലയില്‍ ഐ.സിയു, കാര്‍ഡിയാക് സൗകര്യങ്ങളുള്ള ആബുലന്‍സ് അനുവദിക്കും. നഴ്സ് ഓണ്‍ വീല്‍ എന്ന പദ്ധതി പ്രകാരം പ്രായമായവര്‍ക്കും കിടപ്പ് രോഗികള്‍ക്കും വീട്ടില്‍ തന്നെ പ്രാഥമിക ചികിത്സയും പരിശോധനയും ഉറപ്പാക്കും. ആശാ വര്‍ക്കര്‍മാരുടെയും നഴ്സുമാരുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബി.ജെ.പി വിജയിച്ചാല്‍ ആറ് മാസത്തിനകം നിയോജക മണ്ഡലത്തിലെ എഴുപത് വയസിന് താഴെയുള്ള മുഴുവന്‍ ആളുകളെയും കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കും.
മീനച്ചില്‍ പഞ്ചായത്തിലെ പാറപ്പളിയില്നിന്ന് ആരംഭിച്ച പര്യടനം കിഴപറയാര്, ഇടമറ്റം, വിലങ്ങുപാറ, ചാത്തന്‍കുളം, വിളക്കുമാടം, ചെമ്പകശേരി, ചിങ്കല്ല്, മുക്കുള്ളേല് പീടിക, പൈക, വിളക്കുമരുത്, പാലാക്കാട്, വായനശാല എന്നിവങ്ങളില്‍ പൂര്‍ത്തിയാക്കി പൂവരണിയില്‍ സമാപിച്ചു. കൊഴുവനാല്‍ പഞ്ചായത്തിലെ മൂലേതുണ്ടി, തേനമാക്കല്‍, പുറ്റനാനി, കാവുംപടി, മേവട, ആയില്യക്കുന്ന്, പുറയ്ക്കാട്ട്, തോട്ടനാല്‍, പൗവത്ത് കവല, കൂട്ടുങ്കല്‍, കുന്നപ്പള്ളിക്കുളം, മൂലേതുണ്ടി കോളനി, മണ്ണാനി, മനക്കുന്ന്, വടയാര്‍, കപ്പിലിക്കുന്ന്, പണിയാമറ്റം, മോനിപള്ളി, കൊഴുവനാല്‍, വാക്കപ്പുലം, തോക്കാട്, ഇളപ്പുങ്കല്‍, ആലുതറപ്പാറ, കീഴുചിറക്കുന്ന്, കാളചന്ത, കെഴുവംകുളം എന്‍.എസ.്എസ് സ്കൂള്‍ ജംഗ്ഷന് വഴി ചേര്‍പ്പുങ്കല്‍ കവലയില്‍ സമാപിച്ചു.



