മാസപ്പടിക്കേസ്: എസ്‌എഫ്‌ഐഒ കുറ്റപത്രത്തോടൊപ്പമുളള അനുബന്ധരേഖകളുടെ പകർപ്പാവശ്യപ്പെട്ട ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജി അംഗീകരിച്ച്‌ കോടതി

Spread the love

കൊച്ചി: മാസപ്പടിക്കേസില്‍ എസ്‌എഫ്‌ഐഒ കുറ്റപത്രത്തോടൊപ്പമുളള അനുബന്ധരേഖകളുടെ പകർപ്പാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോണ്‍ ജോർജ് നല്‍കിയ ഹർജിയില്‍ അനുകൂല ഉത്തരവ്.

video
play-sharp-fill

സിഎംആർഎല്‍ കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയവരുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹർജി എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി അംഗീകരിച്ചു.

2019ല്‍ സിഎംആർഎല്‍ എംഡി ശശിധരൻ ക‍ർത്തയില്‍ നിന്ന് പിടികൂടിയ മാസപ്പടി ഡയറിയുടെ പകർപ്പാണ് ഹർജിക്കാരന് കൈമാറേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വിധി അനുകൂലമാണെങ്കിലും പകർപ്പ് ഉടൻ കൈമാറാനാകില്ല. സിഎംആർഎല്‍ നല്‍കിയ ഹർജിയില്‍ വിധി പറയാൻ അനുവദിച്ച ഹൈക്കോടതി പകർപ്പ് കൈമാറുന്നത് താല്‍കാലികമായി തടഞ്ഞിട്ടുണ്ട്. സിഎഫ്‌ഒ സുരേഷ് കുമാർ നല്‍കിയ ഹർജിയിലായിരുന്നു ഹൈക്കോടതി നടപടി.