ഒരു ഷൂപടത്തിൽ കുടുങ്ങി മീനാക്ഷി: ഫെയ്സ് ബുക്കിൽ ഷൂവിൻ്റെ ഫോട്ടോ ഇട്ട ബാലതാരം മീനാക്ഷിയ്ക്ക് നേരെ വൻ ആക്രമണം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഒരു ഷൂവിൻ്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് ബാലതാരം മീനാക്ഷി. കഴിഞ്ഞ ദിവസം മീനാക്ഷി സോഷ്യൽ മീഡിയ അക്കൗണ്ടായ ഫെയ്സ് ബുക്കിൽ ഷൂ കയ്യിൽ പിടിച്ച് നിൽക്കുന്ന ചിത്രത്തിന് ഷൂ .. ഷൂ എന്ന് ക്യാപ്ഷൻ ഇട്ടാണ് മീനാക്ഷി പുലിവാൽ പിടിച്ചത്. മീനാക്ഷി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രവും അതിന് നൽകിയ തലക്കെട്ടുമാണ് ട്രോളൻമാർ ഏറ്റെടുത്ത് ആഘോഷമാക്കിയത്.

വളരെ പെട്ടന്ന് തന്നെ ചില കമന്റുകളും ട്രോളും ഈ ചിത്രവും തലക്കെട്ടുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാൽ “നിങ്ങൾ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ‍ഞാൻ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല.” എന്നായിരുന്നു മീനാക്ഷിയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർ.എസ് എസ് നേതാവ് സവർക്കറുടെ അനുസ്മരണ ദിനത്തിൻ്റെ പിറ്റേന്ന് ഇത്തരത്തിൽ പോസ്റ്റ് ഇട്ടതാണ് വിവാദമായി മാറിയത്. സവർക്കർ ബ്രിട്ടീഷുകാരുടെ ഷൂ നക്കി സ്വാതന്ത്ര സമരത്തിൽ ജയിൽ വാസം ഒഴിവാക്കി എന്നാണ് എതിർവാദം ഉയരുന്നത്. ഇതിനിടെയാണ് ഇപ്പോൾ മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്.

മീനാക്ഷിയുടെ വാക്കുകൾ ഇങ്ങനെ;

‘നിങ്ങൾ ഉദ്ദേശിച്ച ഷൂ..ഷൂ.. അല്ല ‍ഞാൻ ഉദ്ദേശിച്ചത്. എനിക്ക് അങ്ങനെയാന്നും അറിയത്തു പോലുമില്ല. സാധാരണ പോസ്റ്റിട്ടാൽ ലൈക്കുകൾ ഏറെ കിട്ടാറുണ്ട്. ഇതിന് താഴെ കമന്റുകൾ നിറഞ്ഞതോടെയാണ് ‍ഞാൻ നോക്കുന്നത്. അങ്ങനെ ലക്ഷ്യമിട്ടല്ല പോസ്റ്റ് ഇട്ടത്. ഞാൻ തന്നെ പങ്കുവച്ച ചിത്രമാണ്. ഷൂസ് കയ്യിലുള്ളത് െകാണ്ട് ‘ഷൂ’ എന്ന് തലക്കെട്ട് കൊടുത്തു. അതിനപ്പുറം ഒന്നുമില്ല. ചില മോശം കമന്റുകളും വരുന്നുണ്ട്. ചിലതൊക്കെ നീക്കം ചെയ്തു. ഇതിപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായി. പോസ്റ്റ് പിൻവലിച്ചാൽ കരുതും മനപൂർവം ഇട്ടതാണെന്ന്. പിൻവലിച്ചില്ലെങ്കിൽ ഇങ്ങനെ. സത്യമായും എനിക്ക് അത്തരം കാര്യങ്ങളെ കുറിച്ച് അറിയില്ല. ‍ഞാൻ കേട്ടിട്ടു പോലുമില്ല. ദയവായി മനസിലാക്കൂ. ഞാൻ വീണ്ടും പറയുന്നു. നിങ്ങൾ ഉദ്ദേശിച്ചത് അല്ല ഇത്.’