ഞെട്ടിവിറച്ച് വീണജോർജ് : പത്തനംതിട്ടയിൽ സുരേന്ദ്രനെന്ന് സി പി എമ്മിന്റെ അണികളും പറയുന്നു

Spread the love

സ്വന്തംലേഖിക

video
play-sharp-fill

പത്തനംതിട്ടയിൽ 66 ശതമാനം ഹിന്ദു വോട്ടുകൾ ഏകീകരിച്ചു എന്ന ബി.ജെ.പിയുടെ കണക്കുകൂട്ടൽ കെ. സുരേന്ദ്രന് ബംമ്പർ അടിക്കുമെന്ന പ്രതീക്ഷ ഉണർത്തുന്നു. തൃശൂർ മണ്ഡലത്തിലെ മൽസരാർഥികൾ വോട്ടിങ് മെഷീനിലെ ഭാഗ്യം എങ്ങോട്ട് തിരിയുമെന്നറിയാതെ ദിവസങ്ങൾ എണ്ണുകയാണ്.അതേസമയം പത്തനംതിട്ടയിൽ കെ.സുരേന്ദ്രന്റെ വിജയം ഉറപ്പെന്ന് ബി.ജെ.പി പാർലമെന്റ് മണ്ഡലം നേതൃയോഗവും വിലയിരുത്തിയിരുന്നു. വലിയഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സുരേന്ദ്രൻ ജയിക്കുമെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം.രണ്ടാംതവണയാണ് ബി.ജെ.പി പത്തനംതിട്ട മണ്ഡലത്തിൽ നേതൃയോഗം ചേരുന്നത്. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ ഏകീകരണം ഉണ്ടായി എന്നാണ് വിലയിരുത്തൽ. ഇത് ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കി. യു.ഡി.എഫ്, എൽ.ഡി.എഫ് കോട്ടകളിൽ വിള്ളലുണ്ടാക്കിയതിനൊപ്പം രണ്ടുമുന്നണികളുടേയും വോട്ട് നേടാനായി എന്നുമാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വിലിയ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും പത്തനംതിട്ടയിൽ സുരേന്ദ്രൻ വിജയിക്കുമെന്ന പ്രതീക്ഷയാണ് നേതാക്കൾ പങ്കുവച്ചത്.അതേസമയം ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ടോ എന്നകാര്യത്തിലെ ആശങ്ക യോഗത്തിൽ ഒരു വിഭാഗം പങ്കുവച്ചു. ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരുമുന്നണിയിലേയ്ക്ക് മാത്രമായി കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിൽ അത് ബി.ജെ.പിക്ക് ദോഷമുണ്ടാക്കും എന്നും നേതൃയോഗം വിലയിരുത്തി.ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണം സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായി പ്രതിഫലിച്ചത് പത്തനംതിട്ടയിൽ ആണെന്നാണ് ബിജെപി നിരീക്ഷണം. ഹിന്ദു വോട്ട് എകീകരണം ഉണ്ടായി. ഇതിന്റെ ഗുണം കിട്ടുക കെ സുരേന്ദ്രന് തന്നെയായിരിക്കും. മറുവശത്ത് ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമായി ഉണ്ടായിട്ടില്ല. നായർ വോട്ടുകളിൽ 90 ശതമാനവും
ലഭിച്ചിട്ടുണ്ട്.വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളെ തള്ളി ഈഴവർ ഒന്നടങ്കം സുരേന്ദ്രനൊപ്പം നിന്ന്തായി വിലയിരുത്തുന്നു.20000 മുതൽ 30000 വരെ വോട്ടുകൾ നേടി വിജയിക്കുമെന്നാണ് പാർട്ടി കീഴ് ഘടകങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നേതൃത്വത്തിന്റെ നിരീക്ഷണം. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പികെ കൃഷ്ണദാസ് പറഞ്ഞു. ആദ്യ ഘട്ടത്തിലെ അവലോകന യോഗത്തേക്കാൾ പ്രതീക്ഷയിലാണ് നേതാക്കളുള്ളത്. കേരളത്തിൽ പ്രവചനാതീത മണ്ഡലങ്ങളുടെ എണ്ണം ഇത്തവണ മുമ്പൊരിക്കലും ഉണ്ടാവാത്തവിധം കൂടുതലാണെന്ന് രാഷ്ട്രീയ നിരീക്ഷകർപോലും സമ്മതിക്കുന്നു. ഫലം എങ്ങോട്ട് തിരിയുമെന്നറിയാത്ത നാലു മണ്ഡലങ്ങളെങ്കിലും എണ്ണിക്കഴിയുകയാണ് കേരളം. വടകര, ആലത്തൂർ, തിരുവനന്തപുരം, പത്തനംതിട്ട എന്നിവയാണ് കൂടുതൽ ആകാംഷയേറ്റുന്ന ആ മണ്ഡലങ്ങൾ. എല്ലാ അക്കവും ഒത്തുവരേണ്ടതുണ്ട് ചില മണ്ഡലങ്ങളിലെങ്കിലും അതാവട്ടെ പ്രവചനാതീതവും.