കനത്ത മഴ: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതി ഷോക്കേറ്റ് മരിച്ചു; വെള്ളക്കെട്ടിനരികിലൂടെ നടക്കവേ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: കനത്ത മഴക്കിടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതി ഷോക്കേറ്റ് മരിച്ചു. സാക്ഷി അഹുജ എന്ന യുവതിയാണ് മരിച്ചത്. ഇന്ന് രാവിലെ 5.30ഓടെയാണ് സംഭവം. സ്റ്റേഷന് പുറത്തെ വെള്ളക്കെട്ടിനരികിലൂടെ നടക്കവേ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

ഭോപ്പാലിലേക്ക് ട്രെയിൻ കയറാൻ വേണ്ടി സഹോദരിക്കും മൂന്ന് കുട്ടികൾക്കുമൊപ്പമാണ് സാക്ഷി സ്റ്റേഷനിലെത്തിയത്. വെള്ളക്കെട്ടിനരികിലൂടെ നടക്കവേ വൈദ്യുതി പോസ്റ്റിൽ പിടിച്ചതും ഷോക്കേറ്റ് വീണു. ഉടൻ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈനിൽ നിന്ന് ഇൻസുലേഷൻ തകരാർ കാരണം പോസ്റ്റിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.